ഇമ്രാൻ വെറും ഓട്ടപാത്രത്തിലെ ഞണ്ട് മാത്രം അരങ്ങ് തകർത്തത് മോദിയും....ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് കട്ട സപ്പോർട്ട് !

ലോകം ഉറ്റു നോക്കിയ ഒരാഴ്ച കടന്നുപോകുമ്പോൾ ആണവരാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ അമേരിക്ക സന്ദർശിച്ചതായിരുന്നു എങ്ങും ചർച്ച വിഷയം . കശ്മീർ വിഷയം സംഘർഷഭരിതമാകുമ്പോൾ ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാരുടെ പ്രസ്താവനകൾ ആദ്യം മുതൽക്കു തന്നെ ലോകം ശ്രദ്ധയോടെ നിരീക്ഷിച്ചു എന്ന് തന്നെ പറയേണ്ടി വരും .നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തിന് മുന്നിൽ ശിരസ് ഉയർത്തി പിടിച്ച് നിന്നത് ഓരോ ഭാരതീയനും അഭിമാന കാഴ്ച തന്നെ ആയിരുന്നു . അമേരിക്കൻ സന്ദർശനത്തിലെ ഓരോ ദിവസവും തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു അതേഹത്തിന്റെ ഇടപെടൽ. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡിയിൽ അമേരിക്കൻ പ്രസിഡന്റ് പങ്കെടുത്തത് വലിയ ചർച്ചയ്ക്ക് വഴി മാറി . മാത്രമല്ല നിരവധി സെനറ്റർമാരും നിയമജ്ഞരും പരിപാടിയിൽ പങ്കെടുത്ത് മോദിക്ക് ആശംസകൾ നേരുകയും ചെയ്തു . അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒന്നായെത്തി തങ്ങളുടെ പ്രധാനമന്ത്രിക്ക് പിന്തുണയും പ്രഖ്യാപിച്ചു.
ട്രംപിനെയും മറ്റ് സെനറ്റർമാരെയും കേൾവിക്കാരാക്കി സ്വതസിദ്ധമായ ശൈലിയിൽ നരേന്ദ്രമോദി അരങ്ങു തകർത്തപ്പോൾ പാകിസ്ഥാനും കണക്കിനു കിട്ടി. പൊതുവേദിയിൽ സ്വന്തം ജനങ്ങളെ സാക്ഷിനിർത്തി ഇന്ത്യയുടെ നേട്ടങ്ങളും പാകിസ്ഥാന്റെ ഭീകര പ്രവർത്തനവും ശക്തമായ ഭാഷയിൽ മോദി അവതരിപ്പിച്ചത് ലോകം കേട്ടു. മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ ലോക നേതാക്കളെ അണി നിരത്തി യുഎൻ ആസ്ഥാനത്ത് മോദി നടത്തിയ ആഘോഷവും ശ്രദ്ധേയമായി. അതെ സമയം മറുവശത്ത് സൗദി അറേബ്യ കനിഞ്ഞു നൽകിയ സ്വകാര്യ വിമാനത്തിലായിരുന്നു ഇമ്രാന്റെ പറക്കൽ. അമേരിക്കയിൽ നടത്തിയ പത്രസമ്മേളനത്തിലെല്ലാം ഒരു പരാജിതന്റെ ഭാവമായിരുന്നു പാക് പ്രധാനമന്ത്രിയുടെ മുഖത്ത് പ്രതിഫലിച്ചത് . മാത്രമല്ല ഇമ്രാൻ പറഞ്ഞ പലകാര്യങ്ങളും വലിയ അബദ്ധവുമായി അതൊക്കെ പിന്നീട് ട്രോളന്മാർ ഏറ്റെടുകയും ചെയ്തു . അൽഖ്വായ്ദയ്ക്ക് പരിശീലനം കൊടുത്തത് തുറന്നു സമ്മതിച്ചു എന്ന് മാത്രമല്ല കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് മുന്നിൽ തോറ്റുപോയെന്ന് വിലപിച്ചു. ലോകരാഷ്ട്രങ്ങൾ മോദിക്ക് മേൽ ഒരു സമ്മർദ്ദവും കൊടുക്കുന്നില്ലെന്നും ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായതാണ് കാരണമെന്നും ലോകത്തിനു മുന്നിൽ ഇമ്രാൻ സമ്മതിച്ചു.
യുഎൻ പൊതുസഭയിലെ ഇരുവരുടേയും പ്രസംഗവും രണ്ടു രാജ്യങ്ങളുടെ വ്യത്യാസം എടുത്തുകാട്ടുന്നതായിരുന്നു. ഭാരതത്തിന്റെ നേട്ടങ്ങളും ആഗോള സമാധാനത്തിനും പുരോഗമനത്തിനുമുള്ള പരിപാടികളും ഇന്ത്യൻ പ്രധാനമന്ത്രി അനുവദിച്ച സമയത്ത് പറഞ്ഞു തീർത്തു. ഒരിക്കൽ പോലും കശ്മീരോ പാകിസ്ഥാനോ വിഷയമായില്ല. അതേസമയം പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വായാടിത്തം അനുവദിച്ച സമയത്തിന്റെ അതിരുകൾ കടന്നു. അതിനെല്ലാം ചേർത്ത് പൊതുസഭയിൽ ഇന്ത്യൻ പ്രതിനിധി കണക്കിനു മറുപടി കൊടുക്കുകയും ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി ജനങ്ങളുടെ അംഗീകാരവും ആശീർവാദവും ഏറ്റുവാങ്ങിയപ്പോൾ കടം കിട്ടിയ വിമാനത്തിന്റെ സാങ്കേതിക പ്രശ്നം കാരണം പാക് പ്രധാനമന്ത്രി ന്യൂയോർക്കിൽ കുടുങ്ങി. ഒടുവിൽ കോമേഴ്സ്യൽ വിമാനത്തിൽ തിരിച്ചു വരാനായിരുന്നു ഇമ്രാന്റെ വിധി.
പ്രവർത്തനത്തിലും അടിസ്ഥാന ആദർശത്തിലും രണ്ടൂ രാജ്യങ്ങളുടെ വ്യത്യാസം എടുത്തുകാട്ടുന്നതായിരുന്നു ഇരുവരുടേയും അമേരിക്കൻ സന്ദർശനം. ഇതിൽ ഇമ്രാൻ ഖാൻ ദയനീയമായി പരാജയപ്പെട്ടെന്ന് ഒരു നിഷ്പക്ഷനും എന്തിനേറെ പാകിസ്ഥാന്‍കാരനു പോലും പറയാതിരിക്കാൻ കഴിയില്ല. ആഗോള വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന പ്രകടനമായിരുന്നു നരേന്ദ്രമോദിയുടേത്. അതിൽ കോൺഗ്രസിനു പോലും സംശയമില്ല. ഒന്നേ പറയാനുള്ളു, വെൽഡൺ പ്രധാനമന്ത്രി..
https://www.facebook.com/Malayalivartha