പാരാഗ്ലൈഡിങ്ങിനിടെ പാരച്യൂട്ട് തുറക്കാനാവാതെ കനേഡിയന്‍ പൗരന് ദാരുണാന്ത്യം.. കിളിമഞ്ചാരോ മലനിരകളിലായിരുന്നു അപകടം

പാരാഗ്ലൈഡിങ്ങിനിടെ പാരച്യൂട്ട് തുറക്കാനാവാതെ കനേഡിയന്‍ പൗരന് ദാരുണാന്ത്യം. കനേഡിയന്‍ പൗരനായ ജസ്റ്റിന്‍ കെയ്‌ലോ(51)യാണ് അപകടത്തില്‍ മരിച്ചത്. ആഫ്രിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കിളിമഞ്ചാരോ മലനിരകളിലായിരുന്നു അപകടം നടന്നത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം.
ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വതമായ കിളിമഞ്ചാരോയുടെ മുകളിലെത്തി പാരാഗ്ലൈഡിങ്ങിലൂടെ താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാരച്യൂട്ട് തുറക്കാന്‍ കഴിയാതിരുന്നതാണ് അപകടകാരണമായത്.
" f
https://www.facebook.com/Malayalivartha