പാക്കിസ്ഥാനില്‍ ഇനിയും കേള്‍ക്കും ഇന്ത്യ എന്ന ഉറച്ച ശബ്ദം; പാകിസ്ഥാൻ ദൃശ്യ മാധ്യമങ്ങളിൽ ഇന്ത്യയുമായി ബന്ധപ്പെട്ട വാർത്തകൾ നല്‍കരുതെന്ന് പാകിസ്ഥാന്‍ അധികൃതരുടെ ഉത്തരവ്

പാകിസ്ഥാൻ ദൃശ്യ മാധ്യമങ്ങളിൽ ഇന്ത്യയുമായി ബന്ധപ്പെട്ട വാർത്തകൾ നല്‍കരുതെന്ന് പാകിസ്ഥാന്‍ അധികൃതരുടെ ഉത്തരവ്. പാകിസ്ഥാന്‍ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി ആര്‍ എം ആര്‍ ഇ യാണ് വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയത്. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ നീക്കി മൂന്നുദിവസത്തിനുശേഷമാണിത്. ഓഗസ്റ്റ് എട്ടിനാണ് നിയന്ത്രണം സംബന്ധിച്ച ഉത്തരവിറക്കിയത്.
ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, നിരൂപകര്‍, സെലബ്രിറ്റികള്‍ എന്നിവരെ ചാനല്‍ പരിപാടിയിലേക്ക് ക്ഷണിക്കരുതെന്നും ഉത്തരവിൽ പറയുന്നു. പരസ്യങ്ങള്‍, പാട്ടുകള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം സംപ്രേക്ഷണം ചെയ്യുന്നതിലും വിലക്കുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്കും പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാണിക്കുന്നതിന് വിലക്കില്ല. കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ മാത്രം നിലപാട് പാക് സമൂഹം അറിഞ്ഞാല്‍ മതിയെന്ന നിലപാടാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇന്ത്യയുമായുള്ള തപാല്‍ കൈമാറ്റം വരെ പാകിസ്ഥാന്‍ നിര്‍ത്തലാക്കിയിരുന്നു. തപാല്‍ മാര്‍ഗം കത്തയക്കുന്നതു നിര്‍ത്തിക്കൊണ്ട് പാകിസ്ഥാന്‍ കസ്റ്റംസ് വകുപ്പ് ഓഗസ്റ്റ് 23ന് ഉത്തരവ് പുറപ്പെടുവിച്ചത്..
https://www.facebook.com/Malayalivartha