ബെയ്ജിങ്ങിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

ബെയ്ജിങ്ങിലെ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 19പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ചൈനയിലെ ഴെജിയാങ് പ്രൊവിന്‍സിലെ നിംഗ്‌ബോ ജില്ലയിലെ നിങ്ഹായ് കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ഇന്നലെയാണ് തീപിടിത്തമുണ്ടായത്.
പ്രദേശവാസികളുടെ സഹായത്തോടെ തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും 19 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha