ഇമ്രാൻ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി; പാകിസ്ഥാന് വേണ്ടി തുര്‍ക്കി യുദ്ധക്കപ്പൽ നിര്‍മാണം തുടങ്ങിയതായി തുര്‍ക്കിഷ് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍; ഇന്ത്യ കരുതി തന്നെ

പാകിസ്ഥാന് വേണ്ടി തുര്‍ക്കി യുദ്ധക്കപ്പൽ നിര്‍മാണം തുടങ്ങിയതായി തുര്‍ക്കിഷ് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍. ഞായറാഴ്ച തുര്‍ക്കി നാവികസേനയുടെ പുതിയ കപ്പലായ ടി.സി.ജി.കിനലിയാഡ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലായിരുന്നു തുര്‍ക്കിഷ് പ്രസിഡന്റിന്റെ പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 ജൂലായില്‍ പാകിസ്ഥാൻ നാവികസേന മില്‍ജെം വിഭാഗത്തില്‍പ്പെട്ട നാല് യുദ്ധക്കപ്പലുകള്‍ വാങ്ങാനായി തുര്‍ക്കിയുമായി കരാറില്‍ ഒപ്പിട്ടിരുന്നു. റഡാറുകളുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാനാവുന്ന യുദ്ധക്കപ്പലുകളാണ് പാകിസ്താന്‍ തുര്‍ക്കിയില്‍നിന്ന് വാങ്ങുന്നത്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച തുടക്കംകുറിച്ചു. തുര്‍ക്കിഷ് പ്രസിഡന്റും പാക് നാവികസേന കമാന്‍ഡര്‍ അഡ്മിറല്‍ സഫര്‍ മഹ്മൂദ് അബ്ബാസിയും ചേര്‍ന്നാണ് കപ്പല്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തത്.
തദ്ദേശീയമായി യുദ്ധക്കപ്പലുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന ലോകത്തെ 10 രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കിയെന്നും പുതുതായി നിര്‍മിക്കുന്ന യുദ്ധക്കപ്പലിന്റെ ഗുണം പാകിസ്ഥാന് ലഭിക്കുമെന്നും എര്‍ദോഗന്‍ പറഞ്ഞു. പാകിസ്താനുവേണ്ടിയുള്ള നാല് യുദ്ധക്കപ്പലുകളില്‍ രണ്ടെണ്ണം തുര്‍ക്കിയിലും രണ്ടെണ്ണം പാകിസ്ഥാനിലുമായാണ് നിര്‍മിക്കുന്നത്. 99 മീറ്റര്‍ നീളമുള്ളതാണ് മില്‍ജെം കപ്പലുകള്‍. മണിക്കൂറില്‍ 29 നോട്ടിക്കല്‍ മൈലാണ് വേഗത. ഡിസ്‌പ്ലേസ്‌മെന്റ് 24,00 ടണ്ണും ആണ്.
പുല്‍വാമയ്ക്കും ബാലാക്കോട്ടിനും കശ്മീര്‍ വിഷയത്തിനും ശേഷം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ശത്രുത വർധിച്ചിരിക്കുകയാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയ്ക്ക് നേരെ നിരവധി തവണ പ്രകോപനപരമായ നീക്കങ്ങള്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുമുണ്ടായി. അതിര്‍ത്തിയില്‍ നിരന്തരമായി വെടിവെപ്പും ആക്രമണവും പാകിസ്താന്‍ നടത്തുന്നുണ്ട്. ബാലാക്കോട്ടില്‍ ഇന്ത്യ തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലന കേന്ദ്രത്തില്‍ വീണ്ടും ഭീകരര്‍ പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha