ട്രംപ് ജനങ്ങളോട് പറയാറുള്ള വാചകം തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുക മാത്രമാണ് മോദി ചെയ്ത് ; വിവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

ഡൊണാള്‍ഡ് ട്രംപിന് വേണ്ടി മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നതിന്റെ പേരിൽ ഉണ്ടായ വിവാദത്തിൽ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. മോദിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്തത്. അമേരിക്കയുടെ രാഷ്ട്രീയത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക പക്ഷമില്ലെന്നും അദ്ദേഹം വിശദമാക്കി. വാഷിങ്ടണില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ജയ്ശങ്കര്‍ ഈ കാര്യം വ്യക്തമാക്കിയത്. ട്രംപിൻറ്‍റെ പ്രചാരണ വാക്യത്തെ മോദി പരാമർശിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുത് . അങ്ങനെ ചെയ്യുന്നത് നല്ലതല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൗഡി മോദി പരിപാടിക്കിടെ 'ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍' എന്ന കാര്യം മോദി പറഞ്ഞിരുന്നു. ഡമോക്രാറ്റുകള്‍ക്കു മുന്‍തൂക്കമുള്ള ഹൂസ്റ്റണിലെ ഇന്ത്യക്കാരുടെ വോട്ട്, മോദിയുടെ സഹായത്തോടെ ചോദിക്കുകയായിരുന്നു ഹൗഡി മോദി പരിപാടിയിലൂടെ ട്രംപ് ചെയ്തതെന്നായിരുന്നു വിമർശനം ഉയർന്നത്. ഈ വിമർശനത്തിനാണ് ഇപ്പോൾ വിശദീകരണം എസ്. ജയ്ശങ്കര്‍ നൽകിയത്.
https://www.facebook.com/Malayalivartha