എഴുപതാം വാര്‍ഷികംയുദ്ധക്കളമാക്കി ചൈന; എഴുപതാം വാര്‍ഷികാഘോഷദിനം പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ തെരുവുകളിലിറങ്ങിയ ഹോങ്‌കോങിലെ പ്രതിഷേധക്കാരും പൊലീസും തമ്മിലേറ്റുമുട്ടി

കമ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴില്‍ ചൈന തങ്ങളുടെ എഴുപതാം വാര്‍ഷീകം ആഘോഷിക്കുയാണ്. ഈ ഒരു സാഹചര്യത്തില്‍ തന്നെ ജനങ്ങള്‍ക്കേ നേരെ സൈനീക ശക്തി പ്രകടിപ്പിച്ചിരിക്കുകയാണ് ചൈനീസ് സേന. ചൈനയുടെ ഒരു പങ്ക്, അതായത് ഹോങ്‌കോങ്, സ്വാതന്ത്ര്യപ്രക്ഷോഭത്തില്‍ കത്തുകയാണവിടം. എഴുപതാം വാര്‍ഷികാഘോഷദിനം പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ തെരുവുകളിലിറങ്ങിയ ഹോങ്‌കോങിലെ പ്രതിഷേധക്കാരും പൊലീസും തമ്മിലേറ്റുമുട്ടി. തെരുവുകള്‍ യുദ്ധക്കളമായി. ജനക്കൂട്ടത്തിന് നേരേക്ക് പൊലീസ് വെടിയുതിര്‍ത്തു. ഒരു ചൈനാവിരുദ്ധ പ്രതിഷേധക്കാരന് നെഞ്ചില്‍ വെടിയേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റ് ചില പ്രതിഷേധക്കാര്‍ക്ക് റബ്ബര്‍ ബുള്ളറ്റുകള്‍ കൊണ്ട് പരിക്കേറ്റിട്ടുണ്ട്. ഇത്രയും കാലം പ്രതിഷേധം കൊണ്ട് ഹോങ്‌കോങിന്റെ തെരുവുകള്‍ കലാപമയമായപ്പോഴും പൊലീസ് അവര്‍ക്ക് നേരെ തോക്കുകളുപയോഗിച്ച് വെടിയുതിര്‍ത്തിരുന്നില്ല. 'ഒരൊറ്റ രാജ്യം' എന്ന ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങിന്റെ പ്രഖ്യാപിതനയത്തെ ഒരിക്കലും ഹോങ്‌കോങ് അനുകൂലിച്ചിരുന്നില്ല. ഏറെക്കാലത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചൈനയില്‍ സ്വതന്ത്രാധികാരമുള്ള പ്രവിശ്യയായി ഹോങ്‌കോങ് മാറിയതും.
https://www.facebook.com/Malayalivartha