കടലിനടിയില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

കടലിനടിയില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. നേരത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റ് മിസൈലിന്റെ വരെ പരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു. കടലിനടയിലെ മുങ്ങിക്കപ്പലില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഉത്തരകൊറിയ പുറത്തു വിട്ടു.
ഡോണള്‍ഡ് ട്രംപ്-കിം ജോങ് ഉന്നും തമ്മില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിച്ചതിന് ശേഷം ഉത്തരകൊറിയ നടത്തിയ ഏറ്റവും വലിയ പ്രകോപനമായാണ് മിസൈല്‍ പരീക്ഷണത്തെ വിലയിരുത്തുന്നത്. മിസൈല്‍ പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ കിം ജോങ് ഉന്‍ അഭിനന്ദിച്ചു.
"
https://www.facebook.com/Malayalivartha