നിൻറെ വിരട്ട് ജപ്പാനോട് വേണ്ടടാ സുനാമി ; കടൽ ഭിത്തി പണിത് ജപ്പാൻ ; എന്തിനെന്ന് അറിയാമോ ?

നാം നമുക്ക് ചുറ്റും നോക്കിയാൽ പല തരത്തിലുള്ള മതിലുകൾ കാണാൻ സാധിക്കും. ലിംഗ നീതിക്കും സമത്വത്തിനും വേണ്ടി ഉയർന്ന വനിതാ മതിലിന് കേരളം സാക്ഷ്യം വഹിച്ചിരുന്നു. ലോകത്തിൽ നോക്കിയാൽ പല തരത്തിലുള്ള മതിലുകൾ കാണാൻ സാധിക്കും. അമേരിക്ക, മെക്സിക്കോയില്‍ നിന്നും ജീവിക്കാനായി നടത്തുന്ന അനധികൃത കുടിയേറ്റം തടയാൻ മതിൽ പണിയുന്നു. എന്തിന് ഏറെ പറയുന്നു ഒരു എഴുത്തുക്കാരൻ സ്ത്രീയുടെയും പുരുഷന്റെയും നടുവിൽ വലിയൊരു മതിൽ പണിതപ്പോൾ ആ മതിൽ ഉയർന്നത് അനേകം മലയാളികളുടെ മനസ്സിലായിരുന്നു. ബഷീറിൻറെ മതിലുകൾ എന്ന നോവലിനെ പറ്റിയാണ് പറഞ്ഞത് കേട്ടോ. ഇവിടെ ഇതാ ജപ്പാൻക്കാർ ഒരു വലിയ മതിൽ പണിതു. മതിൽ കെട്ടിയത് എന്തിനാണെന്നല്ലേ ? പറയാം.
2011ൽ നഗരം തന്നെ കവർന്നെടുത്ത് കൊണ്ടുള്ള വലിയ തോതിലുള്ള സുനാമി ഉണ്ടായിരുന്നു. ആ സുനാമിക്ക് മുന്നിൽ പകച്ച് നിൽക്കാനേ ജപ്പാന് കഴിഞ്ഞുള്ളു. പക്ഷേ വർഷങ്ങൾ പിന്നിട്ടപ്പോൾ അത്തരത്തിലൊരു സുനാമി ഇനിയും ഉണ്ടാകുമോ ഇല്ലയോ എന്നത് സംശയം തന്നെയാണ്,. പക്ഷേ ഉണ്ടായാൽ അതിനെ നേരിടാനുള്ള മുൻകരുതൽ എന്ന നിലയ്ക്ക് ജപ്പാൻ കടൽ തീരത്ത് മതിൽ കെട്ടിയിരിക്കുകായണ്. മനുഷ്യന്‍ ഭയപ്പെട്ട് വിറങ്ങലിച്ച് നിൽക്കുന്ന പ്രകൃതി ശക്തിയെ തടുക്കാനുള്ള മതില്‍ പണിയാണ് അവർ നടത്തിയിരിക്കുന്നത്. എന്നാല്‍ കടലുകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് ജപ്പാന്‍. എല്ലായ്പ്പോഴും പോലെ ജപ്പാന്‍റെ ഏറ്റവും വലിയ പ്രശ്നം നാലുഭാഗവും ചുറ്റിക്കിടക്കുന്ന കടലാണ്. ഈ കടലിനെ പ്രതിരോധിക്കുവാനാണ് ജപ്പാന്‍ മതിലുപണി നടത്തുന്നത്. 2011 ലെ തോഹോകു ഭൂകമ്പവും സുനാമിയും ബാധിച്ച ജപ്പാനിലെ പട്ടണങ്ങളിലൊന്നായ കെസെന്നുമയുടെ തീരത്താണ് ജപ്പാന്‍ ഭരണകൂടം പുതുതായൊരു കടല്‍ ഭിത്തി പണിയാൻ തീരുമാനിച്ചത്.2011 ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനും സുനാമിക്കും ശേഷം 16,000 ത്തോളം ആളുകളുടെ ജീവനായിരുന്നു ജപ്പാന് നഷ്ടമായത്. ജപ്പാന്‍റെ വടക്കു കിഴക്കൻ തീരത്ത് നടക്കുന്ന 245 മൈൽ കടൽ ഭിത്തി നിർമാണത്തിനായി 12 ബില്യൺ ഡോളറാണ് ജപ്പാന്‍ ചെലവഴിച്ചത്.
12.5 മീറ്റർ വരെ ഉയരത്തിലുള്ള മതിലുകൾ കാഴ്ചകളെ തടയുകയും വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും സമുദ്രത്തെ ആശ്രയിക്കുന്ന ആളുകൾക്കുമുള്ള കടലിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട് . എന്നാൽ ഈ മതിൽ പണി പ്രാദേശിക പരിസ്ഥിതിയെ ബാധിക്കുമെന്നും , പാരിസ്ഥിതിക ആഘാതത്തെ കൂട്ടുമെന്നുള്ള ആശങ്കകൾ ഉയർന്നിട്ടുണ്ട്, എന്നാലും മറ്റൊരു സുനാമി ഉണ്ടാ ക്കുന്ന നാശം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ മതിലുകൾ ഉണ്ടാക്കിയിരിക്കുന്നത് .മതിലിന് സമൂപത്തുകൂടി കടന്നു പോകുന്ന റോഡിൽ വാഹനങൾ കടന്നു പോകാറുണ്ട്. വടക്കുകിഴക്കൻ ജപ്പാനിലെ പുതിയ കടല്‍ മതില്‍, ഷെഫീൽഡ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ വിദഗ്ധരുടെ പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചായിരുന്നു നിര്‍മ്മാണം തുടങ്ങിയിരുന്നത്. ഒരു പ്രബന്ധത്തില്‍ ,ഭാവിയിൽ 2011 ന് സമാനമായ സുനാമി ഉണ്ടാകുമെന്നും നഗരം തന്നെ കവർന്നെടുക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു . ഉയര്‍ന്ന സമുദ്രനിരപ്പ് കണക്കിലെടുത്താണ് ജപ്പാന്‍ കടല്‍ ഭിത്തിയുടെ ഉയരം 12.5 മീറ്ററായി ഉയര്‍ത്തിയത്.
ഭൂകമ്പത്തിനും സുനാമിക്കും ശേഷം നടത്തിയ, യു.കെ ആസ്ഥാനമായുള്ള ഉന്നത പഠന സ്ഥാപനത്തിലെ വിദഗ്ധരുടെ പഠനത്തിൽ, ആഗോള താപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനുള്ള സാധ്യത ജാപ്പനീസ് സർക്കാർ കണക്കിലെടുത്തിട്ടില്ലെന്ന് ആരോപണം ഉയരുന്നു. കാലാവസ്ഥാ തകർച്ചയുടെ പിന്നീടുള്ള ഫലങ്ങൾ അതിന്‍റെ ദുരന്ത നിവാരണ തന്ത്രത്തിൽ ഉൾപ്പെടുത്തുന്നതിൽ ജപ്പാൻ പരാജയപ്പെട്ടുവെന്നും , ജാപ്പനീസ് സർക്കാർ ഭാവി സമൂഹങ്ങളെ വിനാശകരമായ സുനാമിയുടെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാമെന്നും സർവകലാശാലയിലെ സീനിയർ ലക്ചററും ഗവേഷണ-നവീകരണ ഡയറക്ടറുമായ ഡോ. പീറ്റർ മറ്റൻല പറഞ്ഞു. എന്നാല്‍ ജപ്പാന്‍ റെ ഈ നടപടി പരിഹാസ്യമാണെന്ന് മറ്റ് രാജ്യങ്ങളിലെ വിദഗ്ദര്‍ അഭിപ്രായം .
പരിസ്ഥിതി പ്രവര്‍ത്തകർ ആഗോളതാപനത്തെ തുടര്‍ന്ന് കടലിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളപ്പോള്‍ ജപ്പാന്‍ എത്ര ഉയരത്തില്‍ മതിലുകള്‍ പണിയുമെന്ന് ചോദിക്കുന്നു . എന്നാല്‍, സമുദ്രനിരപ്പ് ഉയരുന്നതിലൂടെ കൂടുതൽ വിനാശകരമായെത്തുന്ന സുനാമികളെ പുതിയ സമുദ്ര പ്രതിരോധം ഉപോഗിച്ച് അതിജീവിക്കാനാകുമെന്ന് ഷെഫീൽഡ് സർവകലാശാലയിലെ അക്കാദമിക് വിദഗ്ധരുടെ അഭിപ്രായം . എന്നാൽ പണിതിരിക്കുന്ന പുതിയ മതിലും മറ്റൊരു ശക്തമായ സുനാമിയില്‍ തകരാന്‍ സാധ്യതയുണ്ടന്ന അഭിപ്രായങ്ങൾ വരുന്നുണ്ട്.
.
https://www.facebook.com/Malayalivartha