തന്നെ 'സ്വവര്‍ഗാനുരാഗിയാക്കിയതിന് ' ഐഫോണിനെതിരെ കേസുമായി യുവാവ്

റഷ്യന്‍ യുവാവ് ആപ്പിളിനെതിരെ ധാര്‍മിക ദ്രോഹത്തിന് കേസ് ഫയല്‍ ചെയ്തു. ഒരു ദശലക്ഷം റൂബിള്‍സ് ആവശ്യപ്പെട്ടാണ് യുവാവ് മോസ്‌കോ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജനപ്രിയ ഉല്‍പന്നമായ ഐഫോണ്‍ തന്നെ സ്വവര്‍ഗാനുരാഗിയാക്കി എന്നാണ് യുവാവിന്റെ ആരോപണം.
സ്മാര്‍ട് ഫോണ്‍ വഴി ബിറ്റ്‌കോയിന്‍ അന്വേഷിച്ചിറങ്ങിയ യുവാവിന് ലഭിച്ചത് ഗേകോയിന്‍ ആപ്പിലേക്കുള്ള ലിങ്കാണ്. ഈ ലിങ്ക് വഴി പോയ ഉപയോക്താവിന് തിരിച്ചുപോകാന്‍ കഴിയാത്ത തലത്തിലേക്ക് ജീവിതം മാറ്റിയെന്നാണ് ആരോപണം. 'ഗേകോയിന്‍' എന്ന ക്രിപ്റ്റോകറന്‍സി ആപ് വഴിയാണ് താന്‍ സ്വവര്‍ഗാനുരാഗിയായതെന്നും യുവാവ് പരാതിയില്‍ പറയുന്നുണ്ട്. ഐഫോണിലേക്ക് വന്ന ഒരു സന്ദേശമാണ് ഡി റസുമിലോവ് എന്ന വ്യക്തിയെ ഗേകോയിനിലേക്ക് എത്തിച്ചത്.
ഈ ആപ് നിങ്ങള്‍ ഉപയോഗിച്ചു നോക്കൂ, ഉപയോഗിച്ചാലെ എല്ലാം മനസിലാക്കാന്‍ സാധിക്കൂ എന്നായിരുന്നു ഗേകോയിന്‍ സന്ദേശം. ഇതിനാലാണ് ഗേകോയിന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പരിശോധിച്ചതെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ ഈ ആപ്പിന്റെ വലയത്തില്‍ നിന്നു ഇപ്പോള്‍ പിന്‍മാറാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. കേസ് ഗൗരവമുള്ളതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സപിസാത് ഗുസ്‌നിവ പറഞ്ഞു, തന്റെ ക്ലൈന്റ് ഭയപ്പെടുന്നു, അവന്‍ ഏറെ കഷ്ടപ്പെട്ടുവെന്ന് അദ്ദേഹം എഎഫ്പിയോട് പറഞ്ഞു.
ഗേകോയിന്‍ വഴി ഇപ്പോള്‍ എനിക്കൊരു കാമുകന്‍ ഉണ്ട്, ഇത് മാതാപിതാക്കളോട് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല... എന്റെ ജീവിതം മോശമായി മാറിയിരിക്കുന്നു, ഇനി ഒരിക്കലും സാധാരണ നിലയിലാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്രിമത്വത്തിലൂടെ ആപ്പിള്‍ എന്നെ സ്വവര്‍ഗരതിയിലേക്ക് തള്ളിവിട്ടു എന്നാണ് ആരോപണം.
റഷ്യയിലെ ആപ്പിളിന്റെ പ്രതിനിധികള്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായില്ല. ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷനിലാണ് ഇത് സംഭവിച്ചതെന്ന് ആരോപിക്കപ്പെട്ടാലും യുഎസ് ടെക്‌നോളജി ഭീമന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നാണ് നിയമവിദഗ്ധരുടെ വാദം.
സെപ്റ്റംബര്‍ 20-നാണ് കേസ് ഫയല്‍ ചെയ്തത്. ഒക്ടോബര്‍ 17-ന് കോടതി കേസ് പരിഗണിക്കും. പ്രധാന നഗരങ്ങളില്‍ സ്വവര്‍ഗാനുരാഗം ഉണ്ടെങ്കിലും റഷ്യയില്‍ ഹോമോഫോബിയ കൂടുതല്‍ വ്യാപകമാണ്. സ്വവര്‍ഗാനുരാഗ പ്രചാരണത്തിനെതിരെ മോസ്‌കോ 2013-ല്‍ ഒരു നിയമം അവതരിപ്പിച്ചിരുന്നു. ഇത് പ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാരമ്പര്യേതര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചതാണ്.
https://www.facebook.com/Malayalivartha