ഇറാക്കി ജനത അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ നടത്തുന്ന പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം 60 ആയി.... 1600ലധികം പേര്‍ക്ക് പരിക്ക്

അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരെ ഇറാക്കി ജനത നടത്തുന്ന പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം 60 ആയി. 1600ലധികം ആളുകള്‍ക്ക് പരിക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവയ്പിലും ഏറ്റുമുട്ടലിലുമാണ് ആളുകള്‍ മരിച്ചത്. ചൊവ്വാഴ്ച മുതല്‍ ആയിരക്കണക്കിനു പേരാണ് ബാഗ്ദാദ് അടക്കമുള്ള സ്ഥലങ്ങളില്‍ പ്രകടനം നടത്തുന്നത്. ആരും പ്രത്യേകിച്ചു നേതൃത്വം കൊടുക്കാത്ത പ്രതിഷേധം രാജ്യത്തുടനീളം പടരുകയാണ്.
പ്രക്ഷോഭം നിര്‍ത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ സമ്പൂര്‍ണ നാശമായിരിക്കും ഫലമെന്ന് പ്രധാനമന്ത്രി മെഹ്ദി പറഞ്ഞിരുന്നു. പ്രതിഷേധക്കാരെ പിന്തുണച്ച് നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിട്ടുണ്ട്.
"
https://www.facebook.com/Malayalivartha