ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് സ്ഥാപകൻ ജനറല്‍ പര്‍വേസ് മുഷറഫ് വീണ്ടും രാഷ്ട്രീയത്തിലേക്ക്

പാക്കിസ്ഥാന്റെ മുന്‍ പ്രസിഡണ്ടായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ് രാഷ്ട്രീയത്തിലേക്കു മടങ്ങി വരുന്നു. ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് സ്ഥാപകനാണ് ഇദ്ദേഹം. മുഷറഫ് ആരോഗ്യ കാരണങ്ങളാല്‍ ഒരു വര്‍ഷത്തിൽ കൂടുതലായി രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു.
അധികാരത്തിലിരുന്നപ്പോള്‍ 2007ല്‍ ഭരണഘടന സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2014ല്‍ കോടതി ഇദ്ദേഹത്തെ കുറ്റക്കാരനെന്നു വിധിച്ചിരുന്നു. 2016 മാര്‍ച്ച് മുതല്‍ മുഷറഫ് ദുബായിലായിരുന്നു താമസിച്ച് വരുന്നത്. ഇന്ന് ഇസ്‌ലാമാബാദില്‍ പാര്‍ട്ടി സ്ഥാപക ദിനാഘോഷ റാലിയെ 76കാരനായ മുഷറഫ് വിഡിയോയിലൂടെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha