തായ്‌ലാന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആറ് ആനകള്‍ ചരിഞ്ഞു

തായ്‌ലാന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആറ് ആനകള്‍ ചരിഞ്ഞു. തായ്ലന്‍ഡിലെ ഖാവോയായി ദേശീയോദ്യാനത്തിലാണ് സംഭവം. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ടാണ് ആനകള്‍ ചരിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളച്ചാട്ടത്തിലേക്ക് തെന്നിവീണ മൂന്ന് വയസ്സുളള കുട്ടിയാനയെ രക്ഷിക്കാനുളള ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്.
ഒഴുക്കില്‍പ്പെട്ട മറ്റ് രണ്ട് ആനകളെ തായ് അധികൃതരെത്തി രക്ഷിച്ചു. നഖോണ്‍ റച്ചാസിമ പ്രവിശ്യയിലെ ഹിയോ നരോക്ക് വെള്ളച്ചാട്ടത്തിലാണ് സംഭവം നടന്നത്.
"https://www.facebook.com/Malayalivartha