രാജ്യത്തെ നിയമസംവിധാനം സുതാര്യമല്ലാത്തതില്‍ പ്രതിഷേധിച്ച് കോടതിയില്‍ ജഡ്ജി സ്വയം വെടിവെച്ചു

രാജ്യത്തെ നിയമസംവിധാനം സുതാര്യമല്ലാത്തതില്‍ പ്രതിഷേധിച്ച് കോടതിയില്‍ ജഡ്ജി സ്വയം വെടിവെച്ചു. തായ്‌ലന്‍ഡിലെ യാല കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നിരവധി കൊലപാതക കേസിലെ പ്രതികളെന്നു സംശയിക്കുന്നവരെ വെറുതെവിട്ട ശേഷം രാജ്യത്തെ നിയമസംവിധാനം സുതാര്യമല്ലാത്തതില്‍ പ്രതിഷേധിച്ചാണ് കനകോണ്‍ പിയാഞ്ചനയാണ് സ്വന്തം നെഞ്ചിലേക്ക് വെടിവെച്ചത്.
കൃത്യമായതും വിശ്വസനീയമായതുമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ ആര്‍ക്കുമെതിരെ നടപടിയെടുക്കരുതെന്നും അവര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പില്ലെങ്കില്‍ ഒരിക്കലും ശിക്ഷിക്കരുതെന്നും കോടതിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഭാഷണം പിന്നീട് ഫേസ്ബുക്കില്‍ ചിത്രീകരിക്കുകയുമുണ്ടായി. പണക്കാര്‍ക്കും സ്വാധീനമുള്ളവര്‍ക്കും അനുകൂലമായാണ് തായ്‌കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha