തായ്ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആറ് കാട്ടാനകള്‍ ചത്തു

തായ്ലന്‍ഡിലെ ഖാവോ യായി ദേശീയോദ്യാനത്തില്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തായ്ലന്‍ഡില്‍ ആറ് കാട്ടാനകള്‍ ചത്തു. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ടാണ് ആനകള്‍ ചെരിഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ ഒഴുക്കില്‍ മരച്ചില്ലകള്‍ ഉപയോഗിച്ച് ആനകള്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.
ശനിയാഴ്ചയാണ് നഖോണ്‍ റച്ചാസിമ പ്രവിശ്യയിലെ ഹിയോ നരോക്ക് വെള്ളച്ചാട്ടത്തില്‍ സംഭവം നടന്നത്. വെള്ളച്ചാട്ടത്തിലേക്ക് തെന്നിവീണ മൂന്നു വയസുള്ള കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഒഴുക്കില്‍ മല്ലടിച്ച രണ്ടു ആനകളെ തായ് അധികൃതരെത്തി രക്ഷിച്ചു.
രാജ്യത്തെ ഏറ്റവും ഉയരമേറിയതും ആകര്‍ഷകവുമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഹിയോ നരോക്ക്. നരകത്തിലേക്കുള്ള വീഴ്ച എന്ന പേരുള്ള ഈ വെള്ളച്ചാട്ടത്തിന് സമാനമായ സംഭവങ്ങളുടെ ചരിത്രമുണ്ട്. 1992-ല്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് എട്ടു ആനകള്‍ ചത്ത സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു.
തായ്ലന്‍ഡില്‍ ഏഴായിരത്തോളം ഏഷ്യന്‍ ആനകള്‍ ഉള്ളതായാണ് കണക്ക്. 2,168 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഖാവോ യായി ഉദ്യാനത്തില്‍ മുന്നൂറോളം കാട്ടാനകളാണ് വസിക്കുന്നത്.
https://www.facebook.com/Malayalivartha