കടൽ കാണാനെത്തിയ നാലുമാസം ഗര്‍ഭിണിയായ യുവതിയും ആണ്‍ സുഹൃത്തും മുങ്ങി മരിച്ചു

പോര്‍ച്ചുഗലിലെ ബീച്ചിൽ അവധിക്കാലം ആഘോഷിക്കാന്‍ കടലില്‍ എത്തിയ ഗര്‍ഭിണിയും ആണ്‍ സുഹൃത്തും മുങ്ങിമരിച്ചു. ബ്രീട്ടിഷ് വംശജരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച യുവതി നാല് മാസം ഗര്‍ഭിണിയാണ്. ഇവര്‍ക്കൊപ്പമെത്തിയ രണ്ടു സുഹൃത്തുക്കള്‍ കൂടി സംഭവം നടക്കുമ്പോൾ ബീച്ചില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
33 വയസുകാരിയായ യുവതി കടലില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ആണ്‍സുഹൃത്ത് ഇവരെ രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും ഇയാളും ശക്തമായ തിരയില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha