ഓസ്‌ട്രേലിയയിലുണ്ടായ വന്‍ കാട്ടുതീയില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയായി, നൂറിലധികം അഗ്‌നിശമനസേനാംഗങ്ങള്‍ തീയണക്കാനുള്ള പരിശ്രമത്തില്‍

ഓസ്‌ട്രേലിയയിലുണ്ടായ വന്‍ കാട്ടുതീയില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയായി. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്‍മേഖലയിലാണ് തീപിടുത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. മുപ്പതോളം വീടുകള്‍ കത്തിനശിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.കാട്ടുതീയെ തുടര്‍ന്ന് മേഖലയിലെ താപനില നാല്‍പ്പത് ഡിഗ്രിയോളം വരെയെത്തിയത് ജനജീവിത്തത്തെ ബാധിച്ചിട്ടുണ്ട്.
അതേസമയം, കാട്ടുതീയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നൂറിലധികം അഗ്‌നിശമനസേനാംഗങ്ങള്‍ തീയണക്കാനുള്ള പരിശ്രമത്തിലാണ്.
"
https://www.facebook.com/Malayalivartha


























