മികച്ച പ്രതിഭകൾക്ക് പൗരത്വം നൽകാനൊരുങ്ങി സൗദി... ഇത് പ്രവാസികൾക്കും സുവർണ്ണാവസരം

മികച്ച പ്രതിഭകൾക്ക് സൗദി പൗരത്വം നൽകാൻ സൽമാൻ രാജാവിന്‍റെ അനുമതി. ലോക രാജ്യങ്ങളിൽനിന്ന് ശാസ്ത്രം, സാംസ്‌കാരികം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ മികച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രാജാവ് അനുമതി നൽകിയത്. ലോകത്തു എവിടെനിന്നും സൗദി പൗരത്വം അനുവദിക്കുന്നതിന് യോഗ്യരായവരുടെ നാമനിർദ്ദേശം ചെയ്യാനാണ് സൽമാൻ രാജാവ് ഉത്തരവിട്ടത്. വികസനം ശക്തമാക്കുകയും വ്യത്യസ്ത മേഖലകളിൽ രാജ്യത്തിന് ഗുണകരമായി മാറുകയും ചെയ്യുന്നതിന് ശാസ്ത്ര, സാംസ്‌കാരിക, കായിക, സാങ്കേതിക, വിനോദ, വൈദ്യശാസ്ത്ര മേഖലകളിലെ പ്രതിഭകൾക്ക് പൗരത്വം നൽകാനാണ് തീരുമാനം.
വിഷൻ 2030 പദ്ധതിക്കനുസൃതമായി ശാസ്ത്രജ്ഞരും ചിന്തകരും പ്രതിഭകളും അടക്കമുള്ളവരെ രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ചുവടുവയ്പ്പ്. വ്യത്യസ്ത മേഖലകളിൽ രാജ്യത്തിന് ഗുണകരമായി മാറുകയും വികസനം ശക്തമാക്കുന്നതിനു സഹായകമാവുകയും ചെയ്യുന്ന നിലക്ക് ലോകത്തെങ്ങുമുള്ള പ്രതിഭകളെ സൗദിയിലേക്ക് ആകർഷിക്കുകയാണ് ലക്‌ഷ്യം. ഒപ്പം മാനവശേഷിയിൽ നിക്ഷേപം നടത്തിയും രാജ്യത്തെ സാഹചര്യങ്ങൾ കൂടുതൽ ആകർഷകമാക്കി മാറ്റുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു
അതേസമയം വിഷൻ ൨൦൩൦ ന്റെ ഭാഗമായി സൗദി അറേബ്യ തൊഴിൽമന്ത്രാലയം പരിശോധനകൾ സ്വകാര്യവത്കരിക്കുന്നു. സൗദി വിഷൻ 2030, സൗദി ദേശീയ പരിവർത്തന പദ്ധതി 2020 എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം.
തൊഴിൽരംഗത്തെ പരിശോധനകളും നിരീക്ഷണങ്ങളും കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി തൊഴിൽ സാമൂഹിക വികസനമന്ത്രാലയം അതിന്റെ പരിശോധനയും നിരീക്ഷണങ്ങളും കരാർ അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനികൾക്ക് നൽകുന്നത്. തൊഴിൽ കമ്പോളവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായതെല്ലാം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് തൊഴിൽ മന്ത്രാലയം. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ, സാമൂഹികവികസന മന്ത്രാലയം സ്വകാര്യ മേഖലയുമായി കരാറുണ്ടാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
തൊഴിലാളികളുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കുന്നതിലും തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിലുമുള്ള സുതാര്യത ഉറപ്പുവരുത്തും. സൗദിയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശോധനകൾ ഉർജിതമാക്കും. ഇത്തരം കാര്യങ്ങൾ പ്രധാന ലക്ഷ്യമായാണ് സ്വകാര്യവത്കരണത്തിന് ആലോചിക്കുന്നത്.
പരിശോധനകൾ വികസിപ്പിക്കാനും യാന്ത്രികമാക്കാനും അവയുടെ ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ട് തൊഴിൽ സാമൂഹിക വികസനമന്ത്രാലയം ഒരുവർഷം മുമ്പ് സ്ഥാപന പരിശോധനാ സംവിധാനം മെച്ചപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























