ജപ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ജപ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ, വിദ്യാഭ്യാസ, വികസന കാര്യങ്ങളില്‍ വിദേശ സന്ദര്‍ശനം ഗുണം ചെയ്തു. യുവജനങ്ങളെ മുന്നില്‍ കണ്ടാണ് വിദേശയാത്ര നടത്തിയതെന്നും പിണറായി പറഞ്ഞു. ജപ്പാനിലെ ആദ്യ യോഗത്തില്‍ തന്നെ കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ സാധിച്ചു.
നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലിതിയം ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററിയുടെ സാങ്കേതികവിദ്യാ കൈമാറ്റത്തിന് തോഷിബയുമായി താല്‍പര്യപത്രം ഒപ്പുവെച്ചു. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനവുമായി നൂതന ബാറ്ററി പാക്കിങ് യൂണിറ്റ് തുടങ്ങാനാണ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha























