വാര്‍ഷിക ദത്തെടുക്കല്‍ ദിനത്തില്‍ കോടതിമുറിയ്ക്കുള്ളില്‍ മൈക്കലിന്റെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും ഉണ്ടായിരുന്നു! മൈക്കള്‍ എന്ന അഞ്ചു വയസുകാരന്റെ ആ കൂള്‍ ഇരിപ്പും വൈറല്‍!

മൈക്കലിന് ഇന്നലെ വരെ ആരും ഇല്ലായിരുന്നു. എന്നാല്‍ കെന്റ് കൗണ്ടി കോടതിയിലെ വാര്‍ഷിക ദത്തെടുക്കല്‍ ദിനമായിരുന്ന വ്യാഴാഴ്ച കഴിഞ്ഞതോടെ അവന് അച്ഛനും അമ്മയും ഒക്കെ ഉണ്ടായി. പക്ഷേ അവന്റെ ജീവിതത്തിലെ ആ വലിയ സന്തോഷം ആഘോഷിക്കാന്‍ അവന്‍ തനിച്ചല്ല വന്നത്. മൈക്കല്‍ ക്ലാക്ക് ജൂനിയര്‍ എന്ന അവന്‍ എത്തിയത് കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസിലെ തന്റെ എല്ലാ സഹപാഠികളെയും കൂട്ടിയാണ്.
ആന്‍ഡ്രിയ മെല്‍വിനും ഡേവ് ഈറ്റനുമാണ് യുഎസിലെ മിഷിഗണിലെ കെന്റ് കൗണ്ടി കോടതി മുറിയ്ക്കുള്ളില്‍ വെച്ച് മൈക്കലിനെ ദത്തെടുത്തത്. മൈക്കലിനെ ദത്ത് നല്‍കുന്നതായി ജഡ്ജി അറിയിക്കുമമ്പാള്‍ അവനൊപ്പമെത്തിയവര്‍ കൈയിലെ ഹൃദയാകൃതിയിലുള്ള കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി സന്തോഷം പങ്കുവെച്ചു. യുഎസ് മിഷിഗണിലെ വെല്‍ത്തി എലിമെന്ററി സ്‌കൂളിലെ കിന്റര്‍ ഗാര്‍ട്ടനിലെ കുട്ടികളായിരുന്നു മൈക്കലിന്റെ സന്തോഷത്തില്‍ പങ്കുചേരാനെത്തിയത്.
പുതിയ മാതാപിതാക്കള്‍ക്കരികില്‍ മൈക്കല്‍ കോടതിയില്‍ ഇരിക്കുന്നതിന്റെയും അവരുടെ പിന്നിലിരിക്കുന്ന കൂട്ടുകാരുടെയും ചിത്രങ്ങള്‍ കെന്റി കൗണ്ടി ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. മൈക്കലിന്റെ കൂളായുള്ള ഇരിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പത്തുലക്ഷത്തിലധികം പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
നിയമപരമായി കോടതി മുറിയ്ക്കുള്ളില്‍ വച്ച് ദത്തെടുക്കലിന് മുന്നോടിയായി ഒരുവര്‍ഷമായി മൈക്കലിനെ ആന്‍ഡ്രിയയും ഡേവുമാണ് സ്പോണ്‍സര്‍ ചെയ്തിരുന്നത്. കെന്റ് കൗണ്ടി കോടതിയിലെ വാര്‍ഷിക ദത്തെടുക്കല്‍ ദിനമായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച .
https://www.facebook.com/Malayalivartha























