ഒരച്ഛന്‍ മകളെ മണ്ണിലലിയിച്ചു കളയാതെ മമ്മിയാക്കി; 100 വര്‍ഷം കഴിഞ്ഞിട്ടും അവളുടെ ചിരി മാഞ്ഞില്ല!

ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തില്‍ 1918 ഡിസംബര്‍ 13-ന് റൊസാലിയ എന്ന ഒരു പെണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍ രണ്ടുവയസ് തികയുന്നതിന് മുന്‍പ് ന്യുമാണിയ ബാധിച്ച് കുഞ്ഞ് മരിച്ചു. കുഞ്ഞുമകളെ വളരെയധികം സ്‌നേഹിച്ചിരുന്ന അവളുടെ പിതാവിന് തന്റെ കണ്ണിനുമുന്നില്‍ അവളില്ലാതെ ജീവിക്കാനാവില്ലെന്ന് തോന്നി.
കുഞ്ഞിനെ എന്നും കണ്ടോണ്ട് ഇരിക്കാനായി റൊസാലിയയുടെ പിതാവ് മാരിയോ ലൊംബാര്‍ഡോ മൃതദേഹം എംബാം ചെയ്ത് കൊടുക്കുന്ന ആല്‍ഫ്രെഡോ സലാഫിയ എന്നയാളെ സമീപിച്ചു. പ്രത്യേക രാസക്കൂട്ടുകള്‍ ഉപയോഗിച്ച് ആല്‍ഫ്രെഡോ സലാഫിയ റൊസാലിയയുടെ മൃതദേഹം എംബാം ചെയ്തു നല്‍കി. കുഞ്ഞിന്റെ മൃതദേഹത്തെ 'സ്ലീപ്പിംഗ് ബ്യൂട്ടി' എന്നാണ് വിളിക്കുന്നത്.
ഇടയ്ക്ക് റൊസാലിയയുടെ മൃതദേഹം കണ്ണു തുറന്നു എന്ന തരത്തില്‍ ഒരു വിഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രകാശം റൊസാലിയയുടെ കണ്ണുകളില്‍ പതിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഓപ്റ്റിക്കല്‍ ഇല്യൂഷനാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മിയാണ് ഇതെന്നാണ് പറയുന്നത്. മരിച്ചിട്ട് നൂറ് വര്‍ഷം കഴിഞ്ഞിട്ടും ഇന്നും മൃതദേഹം കേടുപാടുകളില്ലാതിരിക്കുകയാണ്. സിസിലിയിലെ കപ്പൂച്ചിന്‍ കാറ്റാകോംബ്‌സ് ഒഫ് പലേര്‍മോയിലാണ് റൊസാലിയയുടെ മമ്മി സൂക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























