മൗരീസിയോ കാറ്റെലന്‍ എന്ന കലാകാരന്‍ തയ്യാറാക്കിയ വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷൻ വിറ്റുപോയത് 1,20,000 ഡോളറിന്

വിൽപ്പനയ്ക്ക് വച്ച മിയാമി ബീച്ചിലെ ആര്‍ട്ട് ബേസലിൽ ചുമരില്‍ ഒട്ടിച്ചുവെച്ച ഒരു വാഴപ്പഴത്തിന് വില 1,20,000 ഡോളര്‍. നിമിഷങ്ങള്‍ക്കകം മൗരീസിയോ കാറ്റെലന്‍ എന്ന കലാകാരന്‍ തയ്യാറാക്കിയ വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷൻ വിറ്റുപോവുകയും ചെയ്തു. കൊമേഡിയന്‍ എന്ന പേരില്‍ അവതരിപ്പിച്ച ഇന്‍സ്റ്റലേഷന് ഏകദേശം 85 ലക്ഷം രൂപയോളമാണ് വിലയിട്ടിരുന്നത്. പെറോട്ടിന്‍ ഗ്യാലറി മൂന്ന് എഡിഷനുകളിലായി അവതരിപ്പിച്ച കൊമേഡിയന്‍ ഇന്‍സ്റ്റലേഷന്റെ രണ്ട് എഡിഷനുകളും വിറ്റുപോയി.
ലോകവ്യവസായത്തിന്റെ അടയാളമായി ദ്വയാര്‍ഥ പ്രയോഗത്തിലാണ് വാഴപ്പഴം അവതരിപ്പിച്ചതെന്നും നര്‍മ്മത്തിലൂടെ ആശയം കൈമാറാന്‍ ഏറ്റവും നല്ല ഉപായമാണ് വാഴപ്പഴമെന്നുമായിരുന്നു പെറോട്ടിന്‍ ഗ്യാലറി ഉടമ ഇമ്മാനുവല്‍ പെറോട്ടിന്റെ പ്രതികരണം. ഒരു വസ്തുവിന്റെ മൂല്യം നമ്മള്‍ എങ്ങനെയാണ് കണക്കാക്കുന്നത് എന്നതിലേക്കുള്ള ഒരു ദര്‍ശനം കൂടിയാണ് ഈ ഇന്‍സ്റ്റലേഷനെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























