പാകിസ്താനില്‍ അഭിഭാഷകരും ഡോക്ടര്‍മാരും തമ്മില്‍ തര്‍ക്കം : അഭിഭാഷകര്‍ ആശുപത്രിയില്‍ കയറി ആക്രമണം നടത്തി; ചികിത്സ മുടങ്ങി 12 രോഗികള്‍ മരിച്ചു

ഇക്കഴിഞ്ഞ ബുധനാഴ്ച പാക്കിസ്താനിലെ ലാഹോറിലുള്ള കാര്‍ഡിയാക് ആശുപത്രിയിലേക്ക് നൂറുകണക്കിന് അഭിഭാഷകര്‍ ഇരച്ച് കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ആശുപത്രിയില്‍ കയറിയ അക്രമികള്‍ ഡോക്ടര്‍മാരേയും നഴ്സുമാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും മറ്റു ജീവനക്കാരെയും മര്‍ദ്ദിക്കുകയും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ നശിപ്പിക്കുകയും ചെയ്തു.
രണ്ടാഴ്ച മുന്‍പ് ഒരു ഡോക്ടറും അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഒരു ഡോക്ടര്‍ അഭിഭാഷകനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ സിസി ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അന്ന് മുതല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രതിഷേധം നടത്തുകയായിരുന്നു. ഇതാകാം ഇപ്പോഴത്തെ അതിക്രമത്തിന് കാരണം എന്ന് കരുതുന്നു.
അഭിഭാഷകരും ഡോക്ടര്‍മാരുമായുള്ള ഈ തര്‍ക്കത്തിനിടയില്‍ ചികിത്സ ലഭിക്കാതെ 12-ഓളം രോഗികള്‍ മരിച്ചു.
ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തില്‍ ഇമ്രാന്‍ സര്‍ക്കാരിനു നേരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിസന്ധിയിലായിരിക്കുന്ന ഇമ്രാന്‍ ഖാന്‍ പഞ്ചാബ് പോലീസിനോട് റിപ്പോര്‍ട്ട് തേടി.
https://www.facebook.com/Malayalivartha


























