ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ അഭിഭാഷകരുടെ ആക്രമണം; ആശുപത്രിയിലെ ആക്രമണത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഹൃദയസംബന്ധമായ അസുഖമുള്ള മൂന്നു പേര്‍ മരിച്ചു

200ഓളം അഭിഭാഷകരാണ് ആശുപത്രി ആക്രമിച്ചത്. ആശുപത്രി ഉപകരണങ്ങളും ജനാലകളും വാതിലുകളും തകര്‍ത്ത സംഘം ഒരു പൊലീസ് വാനും കത്തിച്ചു.അഭിഭാഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ ഒരു ഡോക്ടറും ഒരു അഭിഭാഷകനും തമ്മില്‍ രണ്ടാഴ്ച മുമ്പുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍.
കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെയാണ് ഒരു യുവതി ഉള്‍പ്പെടെയുളള മൂന്നു പേര്‍ മരിച്ചത്’. പഞ്ചാബ് പ്രവിശ്യ ആരോഗ്യ മന്ത്രി യമ്‌സീന്‍ റാഷിദ് പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.25ലധികം ആളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ ഉടന്‍ അന്വേഷണം വേണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദറിനോട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























