10 മാസം ശമ്പളമില്ല... ഒടുവിൽ മലയാളി പ്രവാസിക്ക് കോടതിയുടെ കരുണ; കിട്ടിയത് ലക്ഷങ്ങൾ...!

10 മാസത്തെ ശമ്പളം ലഭിക്കാതെ ലേബർ കോടതിയെ സമീപിച്ച മലയാളിക്ക് കുടിശ്ശിക ഒരുമിച്ചു നൽകാൻ കോടതി വിധി. മുസഫ ഷാബിയ അൽ ഖലീഫയിലെ കോൺട്രാക്ടിങ് കമ്പനിയിൽ ജനറൽ മാനേജറായിരുന്ന തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശി കിഴക്കേ വളപ്പിൽ ഹംസയുടെ മകൻ അലിക്ക് 1,43,499 ദിർഹം (ഏകദേശം 27.5 ലക്ഷം രൂപ) ശമ്പള കുടിശ്ശിക ഒന്നിച്ചു നൽകാനാണ് കോടതി വിധിച്ചത്. 2015 അവസാനമാണ് കമ്പനിയിൽ അലി ജോലിക്കു കയറിയത്. തുടർച്ചയായി 10 മാസം ശമ്പളം ലഭിക്കാതെവന്നതിനെ തുടർന്ന് 2016 അവസാനമാണ് ലേബർ കോടതിയെ സമീപിച്ചത്. കമ്പനിയിലെ ആറു ജീവനക്കാർക്ക് ശമ്പളം കുടിശ്ശിക ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടേത് നൽകി പ്രശ്‌നം പരിഹരിച്ചിരുന്നു.
ജനറൽ മാനേജർ തസ്തികയിൽ പ്രതിമാസം 15,000 ദിർഹം ശമ്പളത്തിന് ജോലി ചെയ്തിരുന്ന അലി നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പെടെ 2,10,000 ദിർഹം ആവശ്യപ്പെട്ടാണ് ലേബർ കോടതിയിൽ 2016 സെപ്റ്റംബറിൽ പരാതി നൽകിയത്. ഈ സ്ഥാപനത്തിൽനിന്നുള്ള ജോലി മതിയാക്കി രണ്ടു മൂന്നു സ്ഥാപനത്തിൽ ഇതിനിടയിൽ ജോലി ചെയ്തു. കമ്പനിയിലെ സേവനം ഒരു വർഷത്തിൽ താഴെ മാത്രമായതിനാൽ കുടിശ്ശിക മാത്രമാണ് കോടിതി നൽകിയത്. ശമ്പളത്തിന് പുറമെ ലീവ് സാലറി, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും കോടതി ചെലവും വക്കീൽ ഫീസും ഉൾപ്പെടെ 2,10,000 ദിർഹമാണ് നഷ്ടപരിഹാരം ചോദിച്ചത്. എന്നാൽ, 10 മാസത്തിൽ താഴെ മാത്രം കുടിശ്ശികയുണ്ടായിരുന്ന തുക ഒരുമിച്ചു നൽകാനാണ് കോടതി വിധിച്ചത്. യു.എ.ഇയിൽ കഴിഞ്ഞ 15 വർഷമായി ജോലി ചെയ്യുന്ന അലി കോൺട്രാക്ടിങ് ഇടപാടുകൾ നടത്തിവരുകയാണിപ്പോൾ. കുടിശ്ശികക്കു പുറമെ വേറെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നില്ലെങ്കിൽ നാട്ടിൽ പോകാനുള്ള വിമാന ടിക്കറ്റും നൽകാൻ കോടതി വിധിയിൽ പറയുന്നു.
അതേസമയം കുവൈറ്റിൽ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന പ്രവാസികളുടെ ശമ്പളം സംബന്ധിച്ച് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുവൈറ്റ് മാന്‍ പവര്‍ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം. തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയില്‍ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളില്‍ നല്‍കണമെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി ബന്ധപ്പെട്ട അധികൃതരോട് വ്യക്തമാക്കി.. ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നല്‍കിയതെന്നും അതോറിറ്റി വ്യക്തമാക്കി. വര്‍ക് പെര്‍മിറ്റ് അനുവദിച്ച തീയതി മുതല്‍ രണ്ടുമാസത്തിനപ്പുറം ഒരു കാരണവശാലും ശമ്പളം വൈകിപ്പിക്കരുത്.
ശമ്പളം ബാങ്കിലേക്ക് മാറ്റുന്നതിനാവശ്യമായ രേഖകള്‍ തയാറാക്കുന്നതിനാണ് രണ്ട് മാസത്തെ കാലാവധി നല്‍കിയതെന്നു മാന്‍പവര്‍ അതോറിറ്റി വക്താവ് അസീല്‍ അല്‍ മസ്യാദ് പറഞ്ഞു. രണ്ട് മാസത്തിനു ശേഷം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയതായി തെളിയിക്കുന്ന രേഖകള്‍ കമ്പനി മാന്‍പവര്‍ അതോറിറ്റിക്ക് സമര്‍പ്പിക്കണം.
തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്‍കേണ്ടത് ഉടമസ്ഥരുടെ കടമയാണെന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























