സൗദിയുടെ കിഴക്കൻ പ്രവിശ്യകളിൽ മഴ ശക്തമാകുന്നു.... റോഡുകൾ വെള്ളകെട്ടുകളാകുന്നു

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി തുടരുന്ന മഴ ശക്തമായി. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷിച്ച മഴയില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളകെട്ടുകള്‍ നിറഞ്ഞതോടെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി.
പ്രവിശ്യയില്‍ ഒരാഴ്ചയായി പെയ്തുവന്ന മഴ ഇന്നലയോടെ ശക്തമായി. ദമ്മാം അല്‍ഖോബാര്‍, ജുബൈല്‍, അല്‍ഹസ്സ, ഹഫര്‍ ബാത്തിന്‍, തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ മഴ വര്‍ഷിച്ചത്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളകെട്ടുകള്‍ കൊണ്ടു നിറഞ്ഞു. പ്രവിശ്യയിലെ പ്രധാന റോഡുകളിലും വെള്ളം നിറഞ്ഞതോടെ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. ഇന്നലെ മുതല്‍ മഴ ശക്തമായി തുടരുന്നതിനാല്‍ പ്രവിശ്യയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി. തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ ട്രാഫിക് സിഗനലുകള്‍ പ്രവര്‍ത്തിക്കാതായതോടെ മിക്കയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. ദീര്‍ഘദൂര യാത്ര ചെയ്യുന്നവരും രാത്രികാല യാത്ര ചെയ്യുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ മധ്യ പ്രവിശ്യയിലും മഴ തുടരുകയാണ്.
ശക്തമായ മഴ നാളെ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.അതേസമയം കുവൈത്തിൽ കനത്ത മഴ. പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇന്നലെ രാവിലെ തൊട്ട് പല ഭാഗങ്ങളിലും മഴപെയ്തു. പകൽ മുഴുവൻ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇടിമിന്നലും കാറ്റും മഴയ്ക്ക് അകമ്പടിയായി. രാത്രിയോടെയാണ് പലഭാഗങ്ങളിലും റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. റോഡിൽ കുടുങ്ങിയ വാഹനങ്ങളെ സഹായിക്കാൻ അഗ്നിശമന സേനയുടെയും പൊലീസും രംഗത്തെത്തി.
https://www.facebook.com/Malayalivartha























