പ്രവാസികൾക്ക് തിരിച്ചടി...; കുവൈത്തിലേക്ക് ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് പാര്‍പ്പിടാനുമതിക്ക് പൊലീസ് ക്ലിയറന്‍സുകള്‍ നിര്‍ബന്ധം

.കുവൈത്തിലേക്ക് ആദ്യമായി ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് പാര്‍പ്പിടാനുമതി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ രണ്ട് പൊലീസ് ക്ലിയറന്‍സുകള്‍ നിര്‍ബന്ധം. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. രാജ്യത്തേക്ക് പുതുതായി ജോലി വിസയിലെത്തുന്ന പ്രവാസികള്‍ ഒരു തരത്തിലുമുള്ള കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവരല്ലെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് പൊലീസ് ക്ലിയറന്‍സുകള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്.
പൊലീസ് ക്ലിയറന്‍സില്‍ ഒരെണ്ണം അവരുടെ രാജ്യത്തുള്ള കുവൈത്ത് എംബസിയില്‍ അറ്റസ്റ്റ് ചെയ്തിരിക്കണം. കുവൈത്തിലെത്തുന്നതിന് മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പൊലീസ് ക്ലിയറൻസ് ആയിരിക്കണം ഇത്. രണ്ടാമത്തെ ക്ലിയറന്‍സ് കുവൈത്തിലെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് ലഭിക്കേണ്ടത്. ഇതിനും മൂന്ന് മാസത്തെ സമയപരിധിയാണ് വച്ചിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്നതിന്റെ ഭാഗമായാണ് കുവൈത്തിന്റെ പുതിയ നിയമ ഭേദഗതി.
കുവൈത്തിൽ അറുപതിലധികം വർഷം മുമ്പാണു മലയാളികൾ ചേക്കേറാൻ തുടങ്ങിയത്. മലയാളികളുടെ പ്രവാസി ആകാനുള്ള ത്വര തന്നെയാണു കുവൈത്തിലേക്കും മലയാളികളെ എത്തിച്ചത്. എന്നാൽ അതിനു മുമ്പ് തന്നെ മലയാളികളുമായി കുവൈത്തിനു വ്യാപാര ബന്ധമുണ്ടെന്ന് മനസ്സിലാക്കപ്പെടുന്നു. ഇന്ന് കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പകുതി പേരെങ്കിലും മലയാളികളാണു. വിവിധ സംഘടനകളിലൂടെ മലയാളികൾ തങ്ങളുടെ സാമൂഹികമായ ആവിഷ്കാരങ്ങളും നടത്തുന്നു. കുവൈത്തിലെ പ്രവാസി സംഘടനകൾ നിരവധിയാണു. വിവിധ മത രാഷ്ട്രീയ സംഘടനകൾക്ക് പുറമേ ജില്ലാ അസോസിയേഷനുകളും ഇതിൽ സജീവമാണു.
കുവൈത്തിൽ ഒരു ജോലിക്കും മിനിമം വേതനം ഇല്ല . പ്രൈവറ്റ് സെക്ടറിൽ വർക്ക് ചെയുന്ന ടോപ് മേനജെര്സ് ശരാശരി ശമ്പള൦ 2 5 0 0 -3 5 0 0 ദിനാർ ആണ് . സെമി സ്കിൽഡ് വർക്ക് ചെയുന്നവര്ക് ശരാശരി ശമ്പളം 3 0 0 - 4 0 0 ദിനാർ ആണ് . ഖാദിം വിസയിൽ ജോലി ചെയുന്നവർക് ശരാശരി ശമ്പളം 40 ദിനാർ ആണ് . ഫാമിലി വിസയിൽ ഇവിടെ താമസിക്കാൻ മിനിമം ശമ്പളം 500 ദിനാർ ഉണ്ടായിരികണം . സിംഗിൾ ആയി ജീവികുന്നവര്ക് മിനിമം 1 2 0 ദിനാർ ചെലവ് മാസം ഉണ്ടായിരിക്കും .
ഇവിടെ ജോലി ചെയുന്ന എല്ലാ വിദേശികളും നിർബന്ടമായും മിനിസ്ട്രി ഓഫ് സോഷ്യൽ അഫൈർസ് & ലെബാറിൽ നിന്നും താമസനുമതി ഒരു നിശ്ചിത അവദി വെച്ച് പുതുകികൊണ്ടിരികണം. ഇവിടെ ഇഷ്യൂ ചെയുന്ന വിസ 4 തരത്തില ഉണ്ട്. ഒന്ന് - എമ്പ്ലോയ്മെന്റ് വിസ (ഷൂൺ വിസ എന്ന് അറിയപ്പെടുന്നു. സ്വകാര്യ മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യുന്നതിനു ഈ വിസയാണു അനുവദിക്കുന്നത് ) ; രണ്ട് - ഹൌസ് വിസ (ഖാദിം) ( ഖാദിം വിസ എന്ന് അറിയപ്പെടുന്നു. വീട്ടുജോലിക്കാർക്ക് ആണു ഈ വിസ അനുവദിക്കുന്നത്.); മൂന്ന് - ഫാമിലി വിസ ( ഭർത്താവിന്റെ സ്പോൺസർ ഷിപ്പിൽ ഭാര്യക്കും മക്കൾക്കുമാണു ഈ വിസ അനുവദിക്കുന്നത്. മാതാപിതാക്കൾക്കും ഈ വിസ അനുവദിക്കുന്നു ) ; നാലു - ഗവണ്മെന്റ് സെക്ടറിൽ ജോലി ചെയുന്നവർ.
വിസ സ്റ്റാമ്പ് ചെയ്യേണ്ട നടപടികൾ 60 ദിവസത്തിനുള്ളിൽ പൂർത്തി കരികേണ്ടാതാണ്. ഇവിടെ ജനിക്കുന്ന കുട്ടിയടെ പാസ്പോർട്ട് വിസ നടപടി 60 ദിവസത്തിനുള്ളിൽ പുര്തികരികെണ്ടാതാണ്. കുവൈറ്റ് ദിനാർ 450 ശമ്പളം ഉള്ളവര്ക്ക് ഫാമിലി വിസ ലഭികുനതാണ്. ഡ്രൈവിംഗ് ലൈസെൻസ് ലഭിക്കാൻ മിനിമം ശമ്പളം 600 ദിനാറും ജോലി പ്രൊഫഷണൽ ആയിരികുകയും വേണം . ഡ്രൈവിംഗ് ലൈസെൻസ് നിയമം ഇപ്പോൾ വളരെ കർശനം ആക്കിയിട്ടുണ്ട്. ഇന്ത്യയുടെ കുടിയേറ്റ നിയമവ്യവസ്ഥ പ്രകാരം ഇന്ത്യയിൽ നിന്നും ജോലിക്ക് വേണ്ടി നിയമിക്കുന്ന മാനവവിഭവശേഷി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അനുമതി ഉണ്ടായിരികേണ്ടാതാണ്. എമ്പ്ലോയ്മെന്റ് വിസ ലഭിച്ചതിനുശേഷം കുവൈറ്റ് ചേംബർ ഓഫ് കോമെര്സ് ,മിനിസ്ട്രി ഓഫ് ഫോരീഗ്ൻ അഫ്ഫെര്സ് ,ഇന്ത്യൻ എംബസി എന്നിവയുടെ ഔദ്യോഗിക അനുമതി സാക്ഷ്യപെടുതെണ്ടണ്ടാതാണ്.
https://www.facebook.com/Malayalivartha























