ലോകത്തെ ഏറ്റവും അപകടകാരിയായ മരണ മനുഷ്യൻ ദുബായ് പൊലീസിന്റെ പിടിയിൽ; കയ്യടിച്ചു പ്രവാസി മലയാളികൾ

ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യൻ എന്നറിയപ്പെടുന്നയാൾ ദുബായിയിൽ അറസ്റ്റിലായി. ഏയ്ഞ്ചൽസ് ഒാഫ് ഡെത്ത്' എന്ന മോട്ടോർസൈക്കിള്‍ സംഘത്തിന്റെ നേതാവിനെയാണ് ദുബായിൽ അറസ്റ്റ് ചെയ്തു. ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യൻ എന്നറിയപ്പെടുന്ന മൊറോക്കോയിൽ ജനിച്ച റിദ്വാൻ താഗി (41) ആണ് അറസ്റ്റിലായതെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
കഴിഞ്ഞ വർഷം ഇയാളെ പിടികൂടുന്നതിനായി ഡച്ച് അധികൃതർ ഇന്റർപോൾ മുഖേന വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്റർപോന്റെ സഹായത്തോടെയായിരുന്നു റിദ്വാനെ ദുബായിൽ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നൽകിയ പ്രതി ലോകത്തെ ഏറ്റവും അപകടകാരിയും പിടികിട്ടാപ്പുള്ളിയുമായിരുന്നുവെന്ന് അൽ മർറി പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഹോളണ്ടിൽ നിന്ന് യുഎഇയിലെത്തിയ ഇയാൾ ദുബായിൽ ഒരു വില്ലയിലായിരുന്നു ഒളിച്ചു താമസിച്ചിരുന്നത്. എന്നാൽ, യുഎഇയിൽ റിദ്വാൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല. ഇയാളെ സഹായിക്കാൻ ഇവിടെ നിരവധി പേരുണ്ടായിരുന്നു.
കൊലപാതകം, ലഹരിമരുന്ന് കടത്ത് പോലുള്ള ഗൗരവമായ കുറ്റകൃത്യങ്ങളാണ് ഏയ്ഞ്ചൽസ് ഒാഫ് ഡെത്ത് എന്ന സംഘം നടത്തിയിരുന്നത്. നെതർലാൻഡ‍്സിലെ കുപ്രസിദ്ധമായ കുറ്റകൃത്യസംഘമാണിത്. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് പ്രതി കുറ്റകൃത്യങ്ങളിലേർപ്പെട്ടിരുന്നതായി അൽ മർറി വിശദീകരിച്ചു. റിദ്വാൻ താഗിയെ പിടികൂടാൻ സഹായിച്ച യുഎഇക്കും ദുബായ് പൊലീസിനും ഡച്ച് പൊലീസ് കമ്മീഷണർ എറിക് അകർബൂം നന്ദി പറഞ്ഞു. അപകടകരമായ കേസുകൾ കൈകാര്യം ചെയ്യാൻ ദുബായ് പൊലീസിന് വിദഗ്ധ സംഘമുണ്ടെന്ന് അൽ മർറി പറഞ്ഞു. ലോകത്ത് സുരക്ഷയും സമാധാനവും പ്രചരിപ്പിക്കാൻ ദുബായ് പൊലീസിന് സാധിക്കുമെന്നും കൂട്ടിച്ചേർത്തു.
പ്രതി ഗൾഫ് രാജ്യത്ത് ഉണ്ടെന്ന് മനസിലാക്കിയ ഡച്ച് പൊലീസ് ദുബായ് പൊലീസിനെ ബന്ധപ്പെടുകയായിരുന്നുവെന്ന് ദുബായ് പൊലീസ് സിഎെഡി വിഭാഗം ഡയറക്ടർ ബ്രി.ജമാൽ അൽ ജല്ലാഫ് പറഞ്ഞു. ഇതേ തുടർന്ന് ഞങ്ങൾ പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രതിയുടെ താമസ സ്ഥലത്തെക്കുറിച്ചു വിവരം കൈമാറുന്നവർക്കു ഡച്ച് പൊലീസ് ഒരു ലക്ഷം യൂറോ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ ദുബായ് പൊലീസ് റിദ്വാനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























