സൗദിയിൽ ഹൃദയാഘാത്തെ തുടർന്ന് മലയാളി മരിച്ചു

സൗദി അറേബ്യയിൽ വെച്ച് ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ, പെരിഞ്ഞനം, ചോപ്പുള്ളിൽ വീട്ടിൽ രാജേഗാപാലാണ് (60) തിങ്കളാഴ്ച രാവിലെ ദമ്മാമിൽ മരിച്ചത്. അൽസാമിൽ അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് രാവിലെ ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ജയലക്ഷമിയാണ് ഭാര്യ. അഞ്ജലി ഏക മകളാണ്.
സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ അബ്‌ഖൈക്കിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു .നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണകുമാര്‍ (49 ) ആണ് മരിച്ചത് . 13 വര്‍ഷത്തോളമായി അബ്ഖൈഖിലെ എം എസ് കെ കമ്പനിയില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് അബ്‌ഖൈഖ് ഐൻദാരിൽ കൃഷ്ണകുമാർ ഓടിച്ചിരുന്ന കാർ പാർക്ക് ചെയ്തു റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ആദ്യം അബ്‌ഖൈഖ് ആശുപത്രിയിലും തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരണം സംഭവിക്കുകയായിരുന്നു .
അബ്‌ഖൈഖിൽ നവോദയ സാംസ്‌കാരിക കുടുംബവേദിയുടെ സജീവ പ്രവർത്തകനായിരുന്നു .സൗദിയിൽ അബ്‌ഖൈഖിലുണ്ടായിരുന്ന ഭാര്യ സജിതയും മക്കൾ നന്ദന, ധ്രുവ്, ദേവ് എന്നിവരും ഇപ്പോൾ നാട്ടിലാണ്. ദമ്മാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി നവോദയ സാമൂഹ്യക്ഷേമ വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha























