യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏറ്റവും അപകടകരമായ 'ഏഞ്ചല്‍സ് ഓഫ് ഡെത്ത് എന്ന 'ക്രിമിനല്‍സംഘത്തിന്റെ നേതാവ്, ദുബായിലെത്തി ഒളിച്ചുതാമസിക്കുകയായിരുന്ന റിദാന്റെ തലയ്ക്ക് വിലയിട്ടിരുന്നത് 79 ലക്ഷം... ഒടുവില്‍ മരണത്തിന്റെ മാലാഖ' യെ ദുബായ് പോലീസ് പൊക്കിയതിങ്ങനെ...

ലോകത്തിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടും കുറ്റവാളിയെ കുടുക്കി ദുബായ് പൊലീസ്.ആഗോള മയക്കുമരുന്നുകടത്തുസംഘത്തിന്റെ തലവനും, നെതര്‍ലന്‍ഡ്‌സിലെ ഏറ്റവും അപകടകാരിയായ കൊലയാളിയുമായ റിദാന്‍ ടാഗിയെയാണ് (41) ദുബായ് പോലീസ് പിടികൂടിയത്. വ്യാജ തിരിച്ചറിയല്‍കാര്‍ഡ് ഉപയോഗിച്ച് ദുബായിലെത്തി ഒരു വില്ലയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന റിദാനെ വളരെ നാടകീയമായാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളുടെ താമസ്ഥലം വളയുകയായിരുന്നെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ അബ്ദുല്ല അല്‍ മാരി വ്യക്തമാക്കി. യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏറ്റവും അപകടകരമായ 'ഏഞ്ചല്‍സ് ഓഫ് ഡെത്ത് ' ക്രിമിനല്‍സംഘത്തിന്റെ നേതാവുകൂടിയാണ് റിദാന്‍. ദുബായില്‍ താമസിക്കുന്നതിനിടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളൊന്നും ഇയാള്‍ നടത്തിയിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നുളളവരെ ഇയാള്‍ നിയമിച്ചിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. വിവിധരാജ്യങ്ങളില്‍ കൊലപാതകം മുതല്‍ മയക്കുമരുന്നുകടത്ത് ഉള്‍പ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിലുളളത്.
അറസ്റ്റിന് സഹായിച്ചതിന് നെതര്‍ലന്‍ഡ്‌സ് പോലീസ് കമ്മിഷന്‍ ഏറിക് അക്ക്ബര്‍ ദുബായ് പോലീസിന് നന്ദി പറഞ്ഞു.റിദാനെ അറസ്റ്റുചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് നെതര്‍ലന്‍ഡ്‌സ് പോലീസ് നേരത്തെ ഒരു ലക്ഷം യൂറോ (ഏകദേശം 79 ലക്ഷം രൂപ) പാരിതോക്ഷികം പ്രഖ്യാപിച്ചിരുന്നു.ദുബായ് പൊലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.
https://www.facebook.com/Malayalivartha























