യുഎഇയില്‍ റെഡ് അലര്‍ട്ട്; കടല്‍ പ്രക്ഷുബ്ധമാകുന്നു ....ജാഗ്രതയോടെ പ്രവാസികളും

അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം മേഘാവൃതമാകാനും ചിലയിടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ദ്വീപുകളിലും തീരപ്രദേശങ്ങളിലും വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കും. എട്ട് അടിവരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്. രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ 16 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. തീരപ്രദേശങ്ങളില്‍ 18 മുതല്‍ 26 ഡിഗ്രി വരെയും പര്‍വതപ്രദേശങ്ങളില്‍ 8 മുതല്‍ 20 ഡിഗ്രി വരെയുമായിരിക്കും താപനില.
യുഎഇയിൽ പലയിടങ്ങളിലും മഴ. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. തണുപ്പുകൂടി. റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ രാവിലെ 11.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് 8 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. വരുംദിവസങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വടക്കൻ എമിറേറ്റുകളിലെ വിവിധ മേഖലകളിലായിരുന്നു കൂടുതൽ മഴ. ഫുജൈറ അൽ ബിദിയ, തൗബാൻ, ഖോർഫക്കാൻ മേഖലകളിൽ രാവിലെ സാമാന്യം ശക്തമായ മഴ ലഭിച്ചു. ദുബായ്, ഷാർജ, അബുദാബിയുടെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിലും പലസമയങ്ങളിലായി മഴ പെയ്തു.
ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ഇടിയോടെ മഴ പെയ്തതായാണു റിപ്പോർട്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കസബ്, മുസണ്ടം ഗവർണറേറ്റിലെ ദാബ, ബുറൈമി ഗവർണറേറ്റിലെ മഹ്ദ, അൽ ജിസി, വടക്കൻ ബതീനയിലെ ഷിനാസ് എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. ഇന്നും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം യുഎഇയുടെ വിവിധ മേഖലകളിൽ നേരിയ മഴ. എല്ലാ എമിറേറ്റുകളിലും മഴയുണ്ടായി. തീരദേശ മേഖലകളിൽ ശക്തമായ കാറ്റുമുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. അസ്ഥിര കാലാവസ്ഥ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ദുബായിലും വടക്കൻ എമിറേറ്റുകളിലും മഴയ്ക്കു സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha























