സ്ത്രീ രൂപം വരച്ചു ച്യുയിങ് ഗം; ലോകത്തെ ഞെട്ടിച്ചു പാരിസ് ഗവേഷകർ ; ഒരു ച്യൂയിന്ഗംമിന് ഇത്രയും ശക്തിയോ ?

5700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിലായുഗത്തില്‍ ജീവിച്ചിരുന്ന സ്ത്രീയുടെ രൂപം കണ്ടെത്താൻ സാധിക്കുമോ? ഒരു ച്യൂയിന്ഗം ഉണ്ടെങ്കിൽ സാധിക്കുമെന്ന് ഗവേഷകർ. ഡാനിഷ് ഗവേഷക സംഘമാണ് 5700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ച ആള്‍ ഉപയോഗിച്ച ഒരു തരം ച്യൂയിംഗത്തില്‍ നിന്നും ഒരു മനുഷ്യന്റെ പൂർണ്ണ രൂപം കണ്ടെത്തുകയും അത് ഒരു സ്ത്രീയാണെന്ന് നിർവചിക്കുകയും ചെയ്തത്. ച്യൂയിംഗത്തില്‍ നിന്നും മനുഷ്യന്റെ പൂര്‍ണ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാനായെന്നാണ് ഗവേഷകരുടെ അവകാശപ്പെടുന്നത്. ച്യൂയിന്ഗംമിൽ നിന്നും ഇനിയും മനുഷ്യ രൂപങ്ങൾ കണ്ടെത്തുന്ന വാർത്തകൾ പുറത്തു വരുമോയെന്നു ഉറ്റു നോക്കുകയാണ് ലോകം.
ഡിഎന്‍എ പരിശോധനയില്‍ ച്യൂയിംഗം ഉപയോഗിച്ച ആളുടെ ലിംഗം, കഴിച്ചിരുന്ന ഭക്ഷണം, വായിലെ ബാക്ടീരിയകളുടെ സാന്നിധ്യം, ശരീരത്തിന്റേയും കണ്ണിന്റേയും നിറം, വംശം തുടങ്ങിയവ തിരിച്ചറിയാന്‍ സാധിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഇത് പ്രകാരം ഇരുണ്ട നിറവും നീലക്കണ്ണുകളുമുള്ള ഒരു പെണ്‍കുട്ടിയാണ് ച്യൂയിംഗം ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. യൂറോപ്പ് മേഖലയില്‍ നിന്നുള്ള നായാട്ട് വിഭാഗത്തില്‍പ്പെട്ടതാണ് പെണ്‍കുട്ടിയെന്നും ഗവേഷകര്‍ പറയുന്നു. ഗവേഷകര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമാനമായ ഒരു രൂപവും ചിത്രകാരന്മാർ വരച്ചു. ലോല എന്നാണ് ഗവേഷകർ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.
തെക്കന്‍ ഡെന്മാര്‍ക്കിലെ സില്‍ത്തോമില്‍ നടത്തിയ പുരാവസ്തു ഖനനത്തിനിടെയാണ് ശിലായുഗമനുഷ്യര്‍ ഉപയോഗിച്ചുവെന്ന കരുതുന്ന ച്യൂയിംഗത്തിന് സമാനമായവസ്തു കണ്ടെത്തിയത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ സല്‍ത്തോമില്‍ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സില്‍ത്തോം മേഖല ഭൂമിശാസ്ത്രപരമായി വളരെ വ്യത്യസ്തമാണെന്നും ഗവേഷകന്‍ അഭിപ്രായപ്പെടുന്നു. ഇതാദ്യമായാണ് മനുഷ്യന്റെ എല്ലില്‍ നിന്നല്ലാതെ മറ്റൊരു വസ്തുവില്‍ നിന്ന് മനുഷ്യ ഡിഎന്‍എയെ ഗവേഷകര്‍ വേര്‍തിരിച്ചെടുക്കുന്നതെന്ന് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകനായ ഹാന്‍സ് ഷ്രോഡര്‍ പറഞ്ഞു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ ലേഖകന്‍ കൂടിയാണ് ഹാന്‍സ് ഷ്രോഡര്‍.
https://www.facebook.com/Malayalivartha























