ഇംപീച്ച്മെന്റ് നീക്കം തന്നെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല; അമേരിക്കയെ തകർക്കാനുള്ള ശ്രമമെന്ന ആരോപണവുമായി ട്രംപ്

ജനപ്രതിനിധി സഭയുടെ നേതൃത്വത്തിൽ ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സ്പീക്കർ നാൻസി പെലോസിക്ക് ഡോൺൾഡ് ട്രംപിന്‍റെ കത്ത് പുറത്ത്. ഇംപീച്ച്മെന്‍റ് നീക്കം അമേരിക്കയെ തകർക്കാനുള്ള ശ്രമമാണെന്നും തെളിവുകൾ ഹാജരാക്കാനുള്ള അവകാശം വക വെച്ച് തന്നില്ലെന്നും ട്രംപ് കത്തിൽ ആരോപിക്കുന്നുണ്ട് .
ഇംപീച്ച്മെന്റ് വ്യവസ്ഥകൾ അടങ്ങിയ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പ് നടപടികൾ ഇന്നു തുടങ്ങാനിരിക്കെയാണ്പ്ര സിഡന്‍റ് ഡോണൾഡ് ട്രംപ് സ്പീക്കർ നാൻസി പെലോസിക്ക് കത്തെഴുതിയത്. നിർബന്ധിത സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ഇംപീച്ച്മെന്റ് എന്ന വാക്കിനെ നിങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും ആറ് പേജുള്ള കത്തിൽ ട്രംപ് പി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha























