പിഞ്ചുകുഞ്ഞിനെ ബാത്ത്ടബ്ബിലിരുത്തി അമ്മ ഉറങ്ങി; വെള്ളത്തിൽ മുങ്ങി കുഞ്ഞ് മരിച്ചു, അതിദാരുണമായ സംഭവം കാരണമായത് അമ്മയുടെ അശ്രദ്ധ

ഫ്ളോറിഡാ മാര്ട്ടിന് കൗണ്ടി സൗത്ത് ഈസ്റ്റ് പാര്‍ക്ക്വെ ഡ്രൈവില്‍ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബാത്ത് ടബിലിരുത്തി അമ്മ മയങ്ങി പോയതിനെ തുടര്‍ന്നു പിഞ്ചു കുഞ്ഞു വെള്ളത്തില്‍ മുങ്ങി മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത് തന്നെ.ഡിസംബര്‍ 20 വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നതായുള്ള റിപ്പോർട്ട് പുറത്തേക്ക് വരുന്നത്. ബാത്ത് ടബില്‍ കുട്ടിയെ ഇരുത്തിയശേഷം അമ്മ ഉറങ്ങി പോയതാണ് മരണ കാരണമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ ഏകദേശം 20 മിനിറ്റിനു ശേഷം ഉറക്കം ഉണര്‍ന്ന മാതാവ് ശ്വാസം കിട്ടാതെ ശരീരമാസകലം നീലനിറമായി മാറിയ കുട്ടിയെയാണു കണ്ടത്. എന്നാൽ ഇതേ സമയത്തു കുട്ടിയുടെ പിതാവും ഉറക്കത്തിലായിരുന്നുവെന്ന് മാര്ട്ടിന് കൗണ്ടി ഷെറിഫ് വില്യം സിന്‍ഡര്‍ പറയുന്നു.
ഇതേതുടർന്ന് വീട്ടിലുള്ളവര്‍ ഉടന്‍ പോലീസിനെ വിളിച്ചു വിവരം അറിയിക്കുകയുണ്ടായി. പോലീസ് എത്തുന്പോള്‍ കുട്ടിയുടെ പിതാവ് സിപിആര്‍ നല്‍കുകയാണ് ഉണ്ടായത്. എന്നാൽ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒന്‍പതുമാസം പ്രായമുള്ള കുട്ടിയെ ബാത്ത് ടബില്‍ തനിച്ചാക്കി എന്നതു സംശയാസ്പദമാണെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് മൂന്നു കുട്ടികളാണുള്ളത്. അതോടൊപ്പം തന്നെ മൂന്നു തവണ പോലീസ് വിവിധ കാരണങ്ങളാല്‍ ഈ വീട്ടില്‍ എത്തിയിരുന്നു. ഇതേതുടർന്ന് സംഭവത്തെക്കുറിച്ചു ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമിലിസുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റു രണ്ടു കുട്ടികളെ വീട്ടില്‍ നിന്നും മാറ്റി വീടു സീല്‍ ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha


























