സൗദിയിൽ ഈ വർഷം അനുവദിച്ചത് 12 ലക്ഷത്തോളം തൊഴില്‍ വിസകള്‍.... പ്രവാസികൾ ആശങ്കയിൽ

സൗദി വിപണി പുതിയ നിക്ഷേപകരേയും സംരംഭകരേയും ആകര്‍ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ശ്രദ്ധേയമായ ഈ വര്‍ദ്ധനയെന്നും മന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വാണിജ്യ രജിസ്‌ട്രേഷന്റെയും തൊഴിൽ വിസകളുടേയും നടപടിക്രമങ്ങളില്‍ നിരവധി പ്രയാസങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ധനകാര്യ ആവശ്യങ്ങളുള്‍പ്പെടെ വിവിധ സേവനങ്ങള്‍ ചുരുങ്ങിയ സമയങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാകും വിധം എളുപ്പമാക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് ആറു ലക്ഷത്തോളം (5,90,000) തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് നിരവധി കരാറുകള്‍ ഒപ്പുവെച്ചു. അതേ സമയം ഫ്രീ ലാന്‍സിംഗ് പോലുള്ള ഏഴ് ലക്ഷത്തോളം പുതിയ ജോലികള്‍ ഇപ്പോള്‍ ലഭ്യമാണ്. അവ നിയന്ത്രിക്കുന്നതിനായി ഒരു സര്‍ക്കാര്‍ സ്ഥാപനവും അനുബന്ധ പോര്‍ട്ടലും പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഫ്രീ ലാന്‍സിംഗ് ജോലിക്ക് രാജ്യത്തൊട്ടാകെ ഇത് വരെ 15,000 ത്തോളം തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിച്ചതായും തൊഴില്‍ മന്ത്രി പറഞ്ഞു.
അതേസമയം സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ഇരുപതു ശതമാനമാനത്തിലെത്തിയതായി റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. സ്വദേശികളുടെ തൊഴിലില്ലായ്മക്കു പരിഹാരം കാണുന്നതിനായി ആരംഭിച്ച വിവിധ പദ്ധതികൾ മുഖേന വിദേശികളുടെ തൊഴിൽ നഷ്ടതോത് കൂടിയതായാണ് കണക്കുകൾ. പുതിയ കണക്കുപ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മൊത്തം വിദേശികളുടെ എണ്ണം അറുപത്തി ആറു ലക്ഷമാണ്.
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം 20.3 ശതമാനായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 1.3 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. സ്വകാര്യ മേഖലയിൽ നിന്നും ഗോസിയിൽ രജിസ്റ്റർ ചെയ്ത മൊത്തം ജീവനക്കാർ 82.5 ലക്ഷമാണ്. ഇവരിൽ 16.7 ലക്ഷം പേരാണ് സ്വദേശികൾ. വിദേശികൾ 65.8 ലക്ഷം പേരും. സ്വദേശി ജീവനക്കാരിൽ പുരുഷന്മാർ 11.4 ലക്ഷം പേരും സ്ത്രീകൾ 5.3 ലക്ഷം പേരുമാണ്. വിദേശി ജോലിക്കാരിലാവട്ടെ പുരുഷന്മാർ 63.6 ലക്ഷവും സ്ത്രീകൾ 2.18 ലക്ഷവുമാണ്.
സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന വിവിധ പദ്ധതികൾ വിജയകരമായി തുടരുന്നുവെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
നിലവിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രണ്ടര വർഷത്തിനിടയിൽ 19 ലക്ഷം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. പുതുതായി ടെലിക്കോം ഐടി മേഖലകളിലും ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ ആതിഥേയ മേഖലകളിൽ കൂടി സ്വദേശിവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാനും പുതിയ നടപടി കാരണമാവും.
https://www.facebook.com/Malayalivartha


























