വിമാന യാത്രികർക്ക് ഈ സത്യം അറിയാമോ...? ആ വെളിച്ചത്തിന് പിന്നിൽ...

രാത്രി കാലങ്ങളിൽ വിമാനം ലാൻഡ് ചെയ്യുമ്പോഴും ടേക്ക്ഓഫ് ചെയ്യുമ്പോഴും വിമാനത്തിനകത്തെ വെളിച്ചം കുറയ്ക്കാറുണ്ട്. മറ്റു സമയങ്ങളിൽ വിമാനത്തിൽ ലൈറ്റുകണ്ടെങ്കിലും ഈ സമയം മാത്രം ഡിം ചെയ്യുന്നത് എന്തുകൊണ്ടാണ്?. വിമാനത്തിൽ സ്ഥിരം യാത്ര ചെയ്യുന്ന എത്ര പേർക്ക് ഇതിനു പിന്നിലെ കാരണം അറിയാം?
വിമാനമിറങ്ങാറായി എന്നു സൂചന നൽകി യാത്രികരെ ഉണർത്താൻ ഉദ്ദേശിച്ചാണിതെന്നാണ് ഒരു കൂട്ടരുടെ വാദം. മണിക്കൂറുകൾ നീളുന്ന ആകാശപറക്കലിനു ശേഷം മണ്ണിൽ തൊടുന്ന നിമിഷത്തിന് അനാവശ്യ നാടകീയത നൽകുന്നതിനുള്ള വിമാനജോലിക്കാരുടെ ശ്രമത്തിന്റെ ഭാഗമാണെന്നു ആരോപിക്കുന്നവരുമുണ്ട്.
കണ്ണുകൾ കൊണ്ടു കാണാനാവുന്നതിലും വലിയൊരു സുരക്ഷാ ഫീച്ചർ ഇപ്രകാരം വിമാനത്തിനകത്തെ വെളിച്ചം കുറയ്ക്കുന്നതിനു പിന്നിലുണ്ടെന്നാണ് വൈമാനിക വിദഗ്ധർ പറയുന്നത്. അപകടമുണ്ടായാൽ യാത്രികരുടെ കണ്ണുകൾ പുറത്തെ ഇരുട്ടുമായി വേഗം പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ലാൻഡിങ്ങിൽ ഇപ്രകാരം ചെയ്യുന്നത്. അപകടമുണ്ടായാൽ 90 സെക്കന്റിനുള്ളിൽ യാത്രക്കാരെ പുറത്തിറക്കണമെന്നാണ് പറയുന്നത്. ലാൻഡിങ്ങിലുണ്ടായേക്കാവുന്ന അപകടങ്ങളിൽ അടിയന്തിരമായി യാത്രികരെ പുറത്തിറക്കേണ്ടതിന് യാത്രക്കാര്‍ വെളിച്ചക്കുറവുമായി പൊരുതപ്പെടേണ്ടത് വളരെ ആവശ്യമാണ്.
വളരെയധികം വെളിച്ചമുള്ള ഒരു മുറിയിൽ നിന്ന് വെളിച്ചക്കുറവുള്ള മുറിയിലേക്കു പ്രവേശിക്കുമ്പോൾ ഇരുട്ടുമുറിയിലേക്കു പ്രവേശിക്കുന്നതു പോലുള്ള പ്രയാസം കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്നു. ഇതേ അനുഭവം ഒഴിവാക്കാനാണ് ലാന്‍ഡു ചെയ്യുമ്പോൾ വിമാനത്തിനുള്ളിലെ പ്രകാശം കുറയ്ക്കുന്നത്.
ഇറങ്ങുന്ന അവസരത്തിൽ യാത്രക്കാരോട് വിമാന ജാലകത്തിന്റെ വിരി ഉയർത്താനും ആവശ്യപ്പെടുന്നതും ഇതേ കാരണം കൊണ്ടാണ്. ജാലകത്തിലൂടെ പ്രവേശിക്കുന്ന പ്രകാശം പുറത്തെ അവസ്ഥയുമായി വേഗത്തിൽ പൊരുത്തപ്പെടാൻ യാത്രികരെ സഹായിക്കുന്നു.
ഏറ്റവും സുരക്ഷിതമായ യാത്ര മാർഗങ്ങളിൽ ഒന്നാണ് വിമാന യാത്ര. അപകടങ്ങളുടെ കണക്കെടുക്കുമ്പോൾ വിരലിലെണ്ണാവുന്ന വിമാന അപകടങ്ങൾ മാത്രമാണ് ഒരു വര്‍ഷം റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ നിരവധി ആളുകളാണ് ഒരു ദിവസത്തിൽ പല വിമാനത്തിൽ പല ദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. എന്നാൽ ഇവർക്കാർക്കും വിമാനയാത്രയെക്കുറിച്ച് അറിയാത്ത പല കാര്യങ്ങളാണുള്ളത്. വിമാനത്തിന്റെ ജാലകത്തിലെ ദ്വാരങ്ങള്‍ എന്തിനുള്ളതാണ്? ഏതാണ് വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് അങ്ങനെ നിരവധി കാര്യങ്ങള്‍ പലരും അറിയാതെ പോകുന്നു. അതിനാൽ അത്തരം കുറച്ച് കാര്യങ്ങൾ നിങ്ങള്‍ക്കായി ചുവടെ ചേർക്കുന്നു അടുത്ത വിമാനയാത്രയ്‌ക്ക് തയ്യാറാകുമ്പോൽ ഈ കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കും
വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രണ വിധേയമാക്കാനാണ് വിമാനത്തിന്റെ വിന്‍ഡോ ഗ്ലാസില്‍ ദ്വാരം നല്‍കിയിരിക്കുന്നത്. ഉയരത്തില്‍ പറക്കുന്ന, വിമാനത്തില്‍വെച്ച് ഭക്ഷണം കഴിക്കുമ്പോള്‍ വായ്‌ക്ക് രുചി തോന്നാറില്ല. അതുകൊണ്ട് തന്നെ വിമാനത്തിലെ ഭക്ഷണം മോശമാണ് എന്ന തിന്നാൽ ഉണ്ടാകാറുണ്ട്. അതോടൊപ്പം വിമാനത്തിലെ ഭക്ഷണം ഏറെ സമയം മോശമാകാതെ സൂക്ഷിക്കാനാകില്ല.
വിമാനത്തിൽ പ്രത്യേകിച്ച് സുരക്ഷിതമായ സീറ്റുകൾ ഇല്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ നിരവധി വിമാന അപകടങ്ങളെ ആസ്‌പദമാക്കിയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ പിറകിലെ സീറ്റുകള്‍ താരതമ്യേന സുരക്ഷിതമാണെന്നാണ് കണ്ടെത്തൽ. വിമാന അപകടം ഉണ്ടാകുമ്പോള്‍ രക്ഷപ്പെടാന്‍ 40 ശതമാനം സാധ്യതഏറ്റവും പിന്നിലിരിക്കുന്നവര്‍ക്ക് കൂടുതലാണെന്നും പറയപ്പെടുന്നു.
ഇടിമിന്നലിനെ പ്രതിരോധിക്കുന്ന തരത്തിലാണ് വിമാനത്തിന്റെ പുറംഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാൽ ഇടിമിന്നല്‍ ഉള്ളപ്പോള്‍ വിമാനത്തിന് കേടുപാട് സംഭവിക്കുമോ എന്ന പേടിയുടെയും ആവശ്യമില്ല. അതുകൊണ്ട് തന്നെ ഏറ്റവും സുരക്ഷിതമായ യാത്രാ മാർഗമാണ് വിമാനം.
https://www.facebook.com/Malayalivartha


























