വമ്പൻ ഓഫറുകളുമായി ഗോ എയർ കേരളത്തിലേക്ക്.... പ്രവാസികൾക്ക് ഇത് സുവർണ്ണാവസരം...!

ഗോ എയര്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍. ദമ്മാമിന് പുറമെ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുള്ളതായി അധികൃതര്‍ വ്യക്തമാക്കി. സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ മജ്ദൂഈ ഗ്രൂപ്പുമായി സഹകരിച്ചാണ് ഗോ എയര്‍ സൗദിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത്.
ഗോ എയര്‍ ദമ്മാമില്‍ നിന്ന് ആദ്യമായി കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിച്ചതിനോടനുബന്ധിച്ച സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്പനി അധികൃതര്‍. ദമ്മാമിനു പുറമെ സൗദിയുടെ മറ്റു പ്രവിശ്യകളില്‍ നിന്നും ഒപ്പം കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗോ എയര്‍ ഇന്റര്‍ നാഷണല്‍ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് അര്‍ജുന്‍ദാസ് ഗുപ്ത പറഞ്ഞു.
സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ മജ്ദൂഈ ഗ്രൂപ്പുമായി സഹകരിച്ചാണ് ഗോഎയര്‍ സര്‍വീസ് ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് സൗകര്യപ്രദമായ യാത്രയൊരുക്കുകയാണ് കമ്പനി ലക്ഷ്യമെന്ന് മജ്ദൂഈ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് യുസുഫ് അല്‍ മജദൂഈ പറഞ്ഞു. ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ പത്രം പരിപാടിയില്‍ പരസ്പരം കൈമാറി. ഗ്രൂപ്പിന് കീഴിലുള്ള അര്‍ജ ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്കിംഗിന് അവസരമൊരുക്കിയിരിക്കുന്നത്. ഗോ എയര്‍ പി.ആര്‍ വിഭാഗം വൈസ് പ്രസിഡന്റ് ഭഗുല്‍ ഗാല, ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദ് എന്നിവരും വര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
അതേസമയം അടുത്ത വര്‍ഷം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പരിമിതകാല ഓഫര്‍ ഗോ എയര്‍ എയര്‍ലൈന്‍സ് നേരത്തെ ആരംഭിചിരുന്നു . ഇതിനായുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. 2020 ജനുവരി 14 മുതല്‍ ജൂലൈ 31 വരെ 24 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗോ എയറിന്റെ ആഭ്യന്തര ശൃഖലയിലൂടെയുള്ള യാത്രകള്‍ക്കാണ് പുതിയ നിരക്കുകള്‍. ഈ മാസം മൂന്ന് മുതല്‍ എട്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ പരിമിതകാല ഓഫര്‍ ലഭിക്കുക. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് 2,220 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
ഗോ എയര്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇന്നുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണിവ. 2020 പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫര്‍ നിരക്കുകള്‍ അവസാനിക്കുന്നത് '20' എന്ന അക്കത്തിലായിരിക്കും.
അഹമ്മദാബാദ്, ബാഗ്‌ഡോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ദില്ലി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, പോര്‍ട്ട് ബ്ലയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ തുടങ്ങി 24 ഇടങ്ങളിലേക്ക് ഗോ എയര്‍ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഗോഎയര്‍ പ്രതിദിനം 300 വിമാന സര്‍വീസുകള്‍ നടത്തുന്നു, കൂടാതെ ഫുക്കറ്റ്, ബാങ്കോക്ക്, മസ്‌കറ്റ്, ദുബായ്, അബുദാബി, മാലെ എന്നിവയുള്‍പ്പെടെ ആറ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസുണ്ട്, ഇതു കൂടാതെ പുതിയ രണ്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്‌ളൈറ്റുകള്‍ ഉടന്‍ ആരംഭിക്കും
https://www.facebook.com/Malayalivartha


























