ഇ-കാൾ സംവിധാനം വാഹനങ്ങളിൽ സ്ഥാപിക്കാനുള്ള യു.എ.ഇ തീരുമാനത്തിന് വൻപിന്തുണ. ഇനി വാഹനങ്ങൾ വിളിക്കും പോലീസിനെ...!

അപകടമുണ്ടായാൽ അടുത്തുള്ള പൊലീസ് കേന്ദ്രത്തിലേക്ക് ഉടനടി ഓട്ടോമാറ്റിക്കായി സന്ദേശം എത്തുന്ന സംവിധാനമാണ് ഇ-കാൾ. എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മീറ്ററോളജി യുടെ മാനദണ്ഡങ്ങൾക്കനുസൃതമായ ഇ-കാൾ സംവിധാനമാണ് വാഹനങ്ങളിലുണ്ടാവുക. അപകടമുണ്ടായ വിവരം റിപ്പോർട്ട് ചെയ്യാനുള്ള സമയം കുറക്കാനും രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കുക വഴി മരണസംഖ്യയും അപകടങ്ങളുടെ ഗുരുതരാവസ്ഥയും കുറക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. അപകടമുണ്ടായാലുടൻ വാഹനത്തിലെ ഐ.വി.എസ് സിസ്റ്റം മുഖേന പൊലീസ് സ്റ്റേഷനിലേക്ക് അപായ സൈറൻ എത്തും.
അപകടം നടന്ന സ്ഥലം, സമയം, യാത്രക്കാരുടെ എണ്ണം, വാഹനം മറിഞ്ഞുവോ എന്നതടക്കം സ്ഥിതിവിവരങ്ങൾ എന്നിവയെല്ലാം പൊലീസിലെത്തും. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളിലും ഇവ സ്ഥാപിക്കാനാണ് പദ്ധതി. കാറുകളിലായിരിക്കും ഇത് ആദ്യ ഘട്ടത്തിൽനടപ്പാക്കുക
വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ വേഗത്തില്‍ പൊലീസ് കണ്ട്രോള്‍ റൂമില്‍ അറിയിക്കുന്ന സംവിധാനമായ ഇ-കോള്‍ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ അബുദാബി പൊലീസ് എമര്‍ജന്‍സി സെന്ററിന് അന്താരാഷ്ട്ര അംഗീകാരം.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വാഹന ഏജന്‍സികള്‍, നിര്‍മാതാക്കള്‍ എന്നിവര്‍ നടത്തിയ മൂന്നുവര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കിയത്. എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി, അബുദാബി പോലീസ് എന്നിവരുമായി സഹകരിച്ചാണ് ട്രാ ഇ-കോള്‍ സംവിധാനം വികസിപ്പിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ വാഹനത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം, വാഹനം എവിടെയാണ്, ഇന്ധനം എത്രയുണ്ട് തുടങ്ങി എല്ലാത്തരം വിവരങ്ങളും ഇ-കോള്‍ വഴി എമര്‍ജന്‍സി കേന്ദ്രത്തില്‍ എത്തുമെന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു.
ഈ സംവിധാനം രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും അപകടമരണങ്ങളുടെ എണ്ണം കുറയ്ക്കാനും സഹായിക്കുമെന്ന് വയര്‍ലെസ് നെറ്റ്വര്‍ക്കുകളുടെ ഡയറക്ടര്‍ മുഹമ്മദ് ജാദ പറഞ്ഞു. രാജ്യത്തു നിലവിലുള്ള വാഹനങ്ങളിലും ഈ സംവിധാനമൊരുക്കുന്നതും പരിഗണിച്ചുവരുകയാണെന്ന് വയർലസ് നെറ്റ് വർക്സ് ആൻഡ് സർവീസസ് ഡയറക്ടർ മുഹമ്മദ് ജദാ പറഞ്ഞു. എല്ലാ വാഹനങ്ങളിലും ഇതു ഘടിപ്പിക്കാനായേക്കും.
ഗതാഗതമേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ നടപ്പാക്കി അപകടനിരക്ക് കുറയ്ക്കുമെന്ന് അബുദാബി പൊലീസ് സെൻട്രൽ ഓപ്പറേഷൻസ് മേധാവി ബ്രിഗേഡിയർ ജനറൽ നാസർ സുലൈമാൻ അൽ മസ്കരി പറഞ്ഞു.ഓട്ടോമേറ്റഡ് എമർജൻസി കോൾ സിസ്റ്റം അഥവാ 'ഇകോൾ' സെൻസറുകളുള്ള ഐവിഎസ് (ഇൻവെഹിക്കിൾ സിസ്റ്റം) ആണ്. അപകടമുണ്ടായാൽ ഉടൻ സന്ദേശം അയയ്ക്കും. വാഹനത്തിന്റെ എയർബാഗ്, സെൻസറുകൾ എന്നിവയുമായും ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. അപകടവ്യാപ്തി കൃത്യമായി മനസിലാക്കാൻ സാധിക്കും.
വാഹനത്തിന്റെ പൂർണ വിവരങ്ങളാണ് സമീപത്തുള്ള സ്റ്റേഷനു കൈമാറുക. അപകടത്തിന്റെ സ്വഭാവം, സ്ഥലം, സമയം, വാഹനം, ഇന്ധനം, യാത്രക്കാരുടെ എണ്ണം എന്നിവ അറിയാൻ കഴിയുന്നതോടെ സുരക്ഷാ സംഘത്തിനു കൃത്യമായ തയാറെടുപ്പ് നടത്താൻ കഴിയും. അപകട സ്ഥലത്തു തന്നെ വൈദ്യപരിചരണം നൽകുകയും ചെയ്യാം.
https://www.facebook.com/Malayalivartha


























