അത് സ്വര്‍ണമായിരുന്നില്ല, പക്ഷേ അതിനേക്കാള്‍ മൂല്യമുള്ള അപൂര്‍വവസ്തു!

മെല്‍ബണിന് സമീപമുള്ള മേരിബറോ റീജിയണല്‍ പാര്‍ക്കില്‍ നിന്നും ഡേവിഡ് ഹോള്‍ എന്നയാള്‍ക്ക് 2015-ല്‍ ഏറെ വിശിഷ്ടമായ ഒരു കല്ല് ലഭിച്ചു .
കളിമണ്ണിനോട് ചേര്‍ന്ന് കിടന്ന മഞ്ഞ നിറത്തിലുള്ള ഈ കല്ലിനുള്ളില്‍ സ്വര്‍ണക്കട്ടിയുണ്ടാകുമെന്ന് അദ്ദേഹം കരുതി.
കാരണം മേരിബറോ റീജിയണല്‍ പാര്‍ക്കിലെ സ്വര്‍ണ്ണപ്പാടത്തിനരികെ മെറ്റാലിക് ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരയുമ്പോഴാണ് അദ്ദേഹത്തിന്റെ കൈയ്യില്‍ ഇത് കിട്ടിയത്.
വീട്ടില്‍ കൊണ്ട് വന്ന് ഗ്രൈന്‍ഡര്‍, ഗ്രില്ല്, ഇരുമ്പ് ചുറ്റിക തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കല്ല് പൊട്ടിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് ആസിഡില്‍ മുക്കിവച്ചു. എന്നാല്‍ അദ്ദേഹം വീണ്ടും പരാജയപ്പെട്ടു.
17 കിലോ ഭാരമുള്ള ഈ ശിലയും കൊണ്ട് അദ്ദേഹം മെല്‍ബോണ്‍ മ്യൂസിയത്തിലെ ജിയോളജിസ്റ്റായ ഡെര്‍മട്ട് ഹെന്‍ട്രിയുടെ അടുക്കലെത്തി. അദ്ദേഹമാണ് ഇത് ഉല്‍ക്കാശില ആണെന്ന് ഉറപ്പുവരുത്തിയത്.

വലിയ തോതില്‍ ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്ന ശിലയുടെ കുറച്ചു ഭാഗമെങ്കിലും പിന്നീട് പൊട്ടിക്കുവാന്‍ സാധിച്ചത് ഡയമണ്ട് സോ ബ്‌ളേഡ് ഉപയോഗിച്ചാണ്.

ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ നിന്നും കണ്ടെത്തിയ 17 അപൂര്‍വയിനം ഉല്‍ക്കകളില്‍ ഒന്നാണ് ഇത്. കാര്‍ബണ്‍ ഡേറ്റിംഗ് അനുസരിച്ച് ഇത് ഭൂമിയില്‍ വീണിട്ട് 100 മുതല്‍ ആയിരം വര്‍ഷം വരെയാകാമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























