Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

കാട്ടുതീയില്‍ നിന്നുള്ള ദുരിതം അവസാനിക്കും മുമ്പേ ആസ്ട്രേലിയയില്‍ പേമാരിയും വെള്ളപ്പൊക്കവും.... മാസങ്ങളായി തുടര്‍ന്ന കാട്ടുതീ കെടുത്തിയപ്പോഴേക്കും ദുരിതമായി പെരുമഴ

19 JANUARY 2020 08:07 AM IST
മലയാളി വാര്‍ത്ത

കാട്ടുതീയില്‍ നിന്നുള്ള ദുരിതം അവസാനിക്കും മുമ്പേ ആസ്ട്രേലിയയില്‍ പേമാരിയും വെള്ളപ്പൊക്കവും. മാസങ്ങളായി തുടര്‍ന്ന കാട്ടുതീ കെടുത്തി ഈയാഴ്ചയാണ് ആസ്ട്രേലിയയില്‍ മഴ പെയ്തത്. കാട്ടുതീ ആളിപ്പടര്‍ന്ന സ്ഥലങ്ങളില്‍ ആശ്വാസമായി പെയ്ത മഴ ചിലയിടങ്ങളില്‍ കനത്തതോടെയാണ് ദുരിതമായത്. പേമാരിയ്ിലും കൊടുങ്കാറ്റിലും പലയിടത്തും നാശം സംഭവിച്ചു. റോഡുകള്‍ മുങ്ങിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. ചിലയിടങ്ങളില്‍ പ്രളയസമാനമായ സാഹചര്യമാണ്.
അതേസമയം, നൂറോളം ഇടങ്ങളില്‍ കാട്ടുതീ അണയ്ക്കാന്‍ അഗ്നിരക്ഷ പ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്.ക്വീന്‍സ്ലന്‍ഡ്, ന്യൂ സൗത്ത് വെയ്ല്‍സ്, വിക്ടോറിയ എന്നിവിടങ്ങളിലാണ് ഏതാനും ദിവസമായി മഴ തുടരുന്നത്. ചില പ്രദേശങ്ങളില്‍ 330 മില്ലിമീറ്റര്‍ മഴ പെയ്തതായാണ് ആസ്ട്രേലിയന്‍ കാലാവസ്ഥ ഏജന്‍സിയുടെ കണക്കുകള്‍. വരും ദിവസങ്ങളില്‍ 100 മില്ലിമീറ്റര്‍ മഴ പെയ്തേക്കുമെന്നാണ് കരുതുന്നത്.

വെള്ളപ്പൊക്കം രൂക്ഷമായതോടെ ക്വീന്‍സ്ലന്‍ഡിലെ പ്രധാന ഹൈവേകളെല്ലാം ശനിയാഴ്ച അടച്ചു. ചിലയിടങ്ങളില്‍ വീടുകളും വെള്ളത്തിനടിയിലാണ്. ശക്തമായ കാറ്റില്‍ ന്യൂ സൗത്ത് വെയ്ല്‍സില്‍ പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. വിക്ടോറിയയിലും സ്ഥിതി വിഭിന്നമല്ല. ഈ സാഹചര്യത്തില്‍ വീണുകിടക്കുന്ന മരങ്ങളും വൈദ്യുതി ലൈനുകളും ശ്രദ്ധിക്കണമെന്നും വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കാനോ നടക്കാനോ ശ്രമിക്കരുതെന്നും ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഒരു ഭാഗത്തു കനത്ത മഴ പെയ്യുമ്പോഴും വിക്ടോറിയയിലെയും ന്യൂ സൗത്ത് വെയ്ല്‍സിലെയും ചിലയിടങ്ങളില്‍ കാട്ടുതീ ഇനിയും അണയാനുണ്ട്. പര്‍വത മേഖലകളില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങളിലാണ് ഫയര്‍ സര്‍വീസ്. മഴ പെയ്യുന്നത് തീയണയ്ക്കുന്ന ജോലി എളുപ്പമാക്കുമെന്നാണ് കണക്കുക്കൂട്ടല്‍. സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. നിരവധി മൃഗങ്ങളും 2500ലധികം വീടുകള്‍ കത്തിനശിച്ചു

ഓസ്‌ട്രേലിയന്‍ ഉള്‍ക്കാടുകളില്‍ തീ പടര്‍ന്നുപിടിക്കുന്നത് ആദ്യം കണ്ടെത്തിയത് നാസയുടെ ഉപഗ്രഹ ഉപകരണങ്ങളായിരുന്നു. പിന്നീട്, പടര്‍ന്നു പിടിക്കുന്ന തീയെ കുറിച്ചും അതിന്റെ യഥാര്‍ത്ഥ സ്ഥാന വിവരങ്ങള്‍ കൈമാറിയിരുന്നതും നാസ ആയിരുന്നു. ഇപ്പോള്‍ ഈ തീപിടുത്തങ്ങള്‍ സൃഷ്ടിച്ച പുകയുടെ ചലനത്തെ കുറിച്ചുള്ള വിവരങ്ങളാണ് നാസയുടെ ഉപഗ്രഹമായ ചഛഅഅ/ ചഅടഅ ൗെീാശ ചജജ തരുന്നത്. ഭീമാകാരമായ കാട്ടുതീ പടര്‍ത്തിയ പുക ഭൂമിയുടെ അന്തരീക്ഷത്തെ വലയം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പുകപടലങ്ങള്‍ തെക്കന്‍ പെസഫിക്കിലൂടെ കിഴക്കോട്ട് സഞ്ചരിച്ചു ന്യൂസിലാന്റിലേക്ക് നീങ്ങി, അവിടെ കടുത്ത രീതിയിലുള്ള വായു മലിനീകരണത്തിനും ഏകദേശം രണ്ടാഴ്ച മുമ്പ് ഇരുണ്ട നിറത്തിലുള്ള മഞ്ഞുവീഴ്ചയ്ക്കും കാരണമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (6 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (22 minutes ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (38 minutes ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (45 minutes ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (52 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (1 hour ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (2 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (2 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (2 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (3 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends