Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഇറാന് കാര്യം മനസ്സിലായി; ഛബഹാർ തുറമുഖ വികസനത്തിന് ഇന്ത്യയെ വേണം; ചൈന പുറത്ത്

19 JANUARY 2020 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഒമാൻ ഉൾക്കടലിൽ തെക്കുകിഴക്കൻ ഇറാനിൽ സ്ഥിതി ചെയ്യുന്ന ചബഹാറിലെ തുറമുഖമാണ് ചബഹാർ തുറമുഖം. ഛബഹാർ തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യയുടെ പൂർണ്ണ സഹായം ആവശ്യപ്പെട്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കു കയാണ് ഇറാൻ . അഫ്ഗാനിസ്ഥാനിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി പോലുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന് ചബഹാർ തുറമുഖം ആവശ്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. . 

അഫ്ഗാനിസ്ഥാനിനും മധ്യേഷ്യയ്ക്കും ചബഹാർ തുറമുഖം അത്യാവശ്യമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട് എന്നും . അതിൽ ചിലത് തങ്ങൾക്ക് പരിഹരിക്കാൻ കഴിഞ്ഞിട്ടുനടന്നും അദ്ദേഹം പറയുന്നു. .അതിലൊന്നാണ് സ്വതന്ത്ര മേഖലയുടെ വ്യാപനത്തിന് പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയതെന്നും സരീഫ് പറഞ്ഞു .

പാകിസ്ഥാന്റെ ആവിര്‍ഭാവത്തോടെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി നേരിട്ടുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ ഇന്ത്യയ്ക്കു സാധ്യമല്ലാതെയായിരുന്നു.ഈ സാഹചര്യത്തിൽ മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടമായിരുന്നു ഛബഹാര്‍ തുറമുഖം.
തെക്കന്‍ ഇറാന്‍ തീരത്തെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരമാണ് ഛബഹാര്‍. അറബ് രാജ്യങ്ങള്‍ അറേബ്യന്‍ ഗള്‍ഫെന്നും ഇറാന്‍ പേര്‍ഷ്യന്‍ ഗള്‍ഫെന്നും വിളിക്കുന്ന കടലിടുക്കിലേക്ക് സുഗമമായി കടക്കാവുന്നതിനാല്‍ പണ്ടുമുതല്‍ക്കേ വാണിജ്യത്തിന് പേരുകേട്ട തുറമുഖം. ഇന്ത്യയ്ക്ക് പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ചരക്കുനീക്കം നടത്താന്‍ കഴിയും എന്നതാണ്ഈ തുറമുഖത്തിന്റെ പ്രാധാന്യം. ഇതോടെ ഇന്ത്യയില്‍നിന്നും തിരിച്ചുമുള്ള ചരക്കുകൂലിയില്‍ ഗണ്യമായ കുറവ് വരുത്താനും മധ്യേഷ്യയും യൂറോപ്പുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്താനും സാധിക്കുകായും ചെയ്യും.
ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖവും ഛബഹാറില്‍നിന്നു 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവും വികസിപ്പിച്ച് വ്യാപാരരംഗത്ത് വലിയ മുന്നേറ്റം കാഴ്ചവെച്ച രാജ്യമാണ് ചൈന . ചൈനയുടെ ഈ നീക്കത്തിന് ബദലായിക്കൂടിയാണ് ഇന്ത്യ ഛബഹാര്‍ പദ്ധതിയെ കാണുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലുടനീളം വാണിജ്യരംഗത്തു മേല്‍ക്കൈ നേടാന്‍ വേണ്ടി ചൈന ഗ്വാദര്‍ തുറമുഖത്തു കോടികള്‍ മുടക്കി വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊട്ടടുത്തുള്ള ഇറാനിലെ ഛബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം നേടാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

2 003 ല്‍ വാജ്പേയി സര്‍ക്കാറിന്റെ കാലത്താണ് ഇന്ത്യയും ഇറാനും ഛബഹാര്‍ തുറമുഖ വികസനത്തെക്കുറിച്ച് ധാരണയിലെത്തിയത്. പ്രാദേശികമായ പരസ്പരബന്ധം ഊട്ടിയുറപ്പിക്കുകയയായിരുന്നു ഇതിന്റെ ലക്‌ഷ്യം.. എന്നാല്‍, തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാറിന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനായില്ല. 2014ല്‍ വീണ്ടും എന്‍ഡി എ അധികാരത്തിലെത്തിയതോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുകയാ യിരുന്നു.

പാശ്ചാത്യരാജ്യങ്ങള്‍ ഇറാനെതിരെയുള്ള ഉപരോധത്തില്‍ ഇളവുവരുത്തിയതും പിന്നാലെ പ്രധാനമന്തി നരേന്ദ്രമോദിയുടെ ഇറാന്‍ സന്ദര്‍ശനവും പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. 2016ല്‍ ഛബഹാര്‍ തുറമുഖവികസന കരാറും ത്രികക്ഷി ചരക്ക് വാണിജ്യ കരാറും ഇറാനും അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഒപ്പുവെക്കുകയും ചെയ്തു.അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്കുള്ള വാണിജ്യസൗകര്യം മെച്ചപ്പെടുത്തുകയാണ് ഈ പാതയുടെ ലക്ഷ്യം. ഈ പാത മൂന്നു രാജ്യങ്ങള്‍ക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ചരക്കുനീക്കം സുഗമമാക്കും.

അഫ്ഗാനിസ്ഥാന്‍ ഇതുവരെ കറാച്ചി വഴിയുള്ള ഒരേയൊരു സമുദ്രമാര്‍ഗമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇനി അതിന്റെ ആവശ്യമില്ല.എന്നതാണ് മറ്റൊരു വസ്തുത. അഫ്ഗാന്റെ വിദേശനയ രൂപീകരണത്തില്‍ പാകിസ്ഥാന്റെ അപ്രമാദിത്വം കുറയ്ക്കുവാന്‍ ഇതുവഴി സാധിക്കും. ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാകും. ഛബഹാര്‍ തുറമുഖത്തെ പാകിസ്ഥാനെതിരെ ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ടെങ്കിലും തജിക്കിസ്ഥാനിലെ ഇന്ത്യയുടെ സൈനികതാവളങ്ങളായ ഫാർഖോർ, അയ്നി വ്യോമതാവളങ്ങളിലേക്ക് കരമാര്‍ഗമുള്ള പ്രവേശനം ഛബഹാര്‍ സാധ്യമാക്കുന്നത് പാകിസ്ഥാന് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

വിദേശത്ത് ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും വലിയ തുറമുഖമാണ് ഛബഹാര്‍. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനമാണ് ഇന്ത്യ ഏറ്റെടുത്തത്.
ഇന്ത്യ 500 മില്യന്‍ അമേരിക്കന്‍ ഡോളര്‍ ഈ തുറമുഖത്തിൽ മുടക്കാമെന്നാണ് കരാറൊപ്പിട്ടിരുന്നത്. 2016 മെയ് മാസത്തിലായിരുന്നു ഇത്. സഹകരണം ത്വരിതപ്പെടുത്താൻ ഇന്ത്യയും ഇറാനും കഴിഞ്ഞവർഷം ഡിസംബറിൽ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യ-ഇറാൻ ജോയിന്റ് കമ്മീഷൻ യോഗത്തിലായിരുന്നു ഈ തീരുമാനം വന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും സരീഫും അന്ന് കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ മുമ്പോട്ടു നീക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് സരീഫിന്റെ ഇപ്പോഴത്തെ സന്ദർശനം. ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ അമേരിക്ക ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷമാണ് ഈ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. അമേരിക്ക നയതന്ത്രപരമായി പിന്നാക്കം വലിയേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്.
പാകിസ്താനെ ഒഴിവാക്കി മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ചരക്കുനീക്കം നടത്താന്‍ സാധിക്കുമെന്നതാണു ചബഹാര്‍ തുറമുഖത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഗോളരാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുണ്ട് ഈ തുറമുഖത്തിന്. ഇറാനിലെ തുറമുഖ നഗരമായ ചബഹാറിനെ അഫ്ഗാനിസ്ഥാനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാര്‍ സഹേദന്‍ സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ചു പൂര്‍ത്തിയാക്കും. ചഹബാര്‍, സഹേദന്‍ ഇടനാഴിയുടെ ഭാഗമായി 500 കിലോ മീറ്റര്‍ റെയില്‍വേ ലൈനും നിര്‍മിക്കും.

2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് ഇറാനിലെത്തിയാണ് ഈ കരാർ സ്ഥാപിച്ചത്. 15 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇറാൻ സന്ദർശിക്കുന്നത്.പാകിസ്താനെ വച്ച് മേഖലയിൽ അപ്രമാദിത്വം നേടാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ മറുപടിയാണ് ഈ തുറമുഖം .മദ്ധ്യ ഏഷ്യയുമായും അഫ്ഗാനുമായും ബന്ധപ്പെടാൻ ഇന്ത്യക്ക് ഇനി പാകിസ്താനെ ഒഴിവാക്കാമെന്നതാണ് പ്രധാന നേട്ടം. പാകിസ്താനുമായി യുദ്ധം ഉണ്ടായാൽ പോലും ചരക്കു നീക്കങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഈ മേഖലയുമായി ബന്ധപ്പെടാൻ ഇന്ത്യക്ക് തടസമുണ്ടാകില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (2 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (2 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (5 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (6 hours ago)

Malayali Vartha Recommends