റഷ്യയില്‍ ഭീമന്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കെ ഭീമന്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ ഒരാള്‍ മരിച്ചു.
ഈ സ്റ്റേഡിയം ആദ്യമായി തുറന്നത് 1980-ല്‍ ആയിരുന്നു. 2023-ല്‍ നടക്കാനിരിക്കുന്ന ഐസ് ഹോക്കി ചാമ്പ്യന്‍ഷിപ്പിനു വേണ്ടി പുനര്‍നിര്‍മ്മാണം നടന്ന് വരികയായിരുന്നു.
അപകട സമയത്ത് രണ്ട് പേരായിരുന്നു സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ രക്ഷപെട്ടുവെങ്കിലും മറ്റേയാള്‍ക്ക് രക്ഷപെടുവാന്‍ സാധിക്കാതെ പോയി.
അപകട സമയം ഇയാളുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന സുരക്ഷാ ഉപകരണം വിച്ഛേദിക്കപ്പെട്ടുപോയിരുന്നു. അതാണ് അദ്ദേഹത്തിന് രക്ഷപെടുവാന്‍ സാധിക്കാതിരുന്നത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha























