കണ്ണിനെ ഈറനണിയിക്കും കാഴ്ച്ച ; ഇരുവര്‍ക്കും പരസ്പരം കാണാനും ആശംസ നേരാനുമുള്ള അവസാനത്തെ അവസരമാവും ഇത്; ചൈനയില്‍ നിന്നും പുറത്തുവരുന്നത് ഹൃദയഭേദകമായ നിരവധി കാഴ്ച്ചകൾ

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയില്‍ ഇതുവരെ 412 പേർ മരണമടഞ്ഞു. മരണനിരക്ക് ഇനിയും കൂടാനുള്ള സാധ്യത അധികൃതർ തള്ളി കളയുന്നില്ല. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ക്കൊപ്പം ഹൃദയഭേദകമായ നിരവധി കഴ്ചകളും ചൈനയില്‍ നിന്നും പുറത്തുവരുന്നുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്ന വയോധികസുഹൃത്തുക്കളുടെ ദൃശ്യങ്ങളാണ് കണ്ണിനെ ഈറനണിയിക്കുന്ന രീതിയിൽ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ചൈനയില്‍ നിന്നുളളതാണ് ദൃശ്യങ്ങളെന്ന് വീഡിയോയിൽ വ്യക്തം. തീവ്രപരിചരണ യൂണിറ്റില്‍ അടുത്തടുത്ത രണ്ട് ബെഡ്ഡുകളിലായി കിടക്കുന്ന രോഗികളായ രണ്ട് വയോധികര്‍. അതിലൊരാള്‍ മാസ്‌ക് ധരിച്ചിട്ടുണ്ട്. ഇരുവരും കൈകോര്‍ത്ത് പിടിത്ത് മുഖത്തോട് മുഖം നോക്കി കിടന്നുകൊണ്ട് എന്തോ പറയാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങള്‍.
ജിയാങ് വെയ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 80കാരായ രണ്ട് കൊറോണ വൈറസ് രോഗികള്‍ ഐസിയുവില്‍ യാത്ര പറയുന്നു, ഇരുവര്‍ക്കും പരസ്പരം കാണാനും ആശംസ നേരാനുമുള്ള അവസാനത്തെ അവസരമാവും ഇതെന്ന കുറിപ്പോടുകൂടിയാണ് ജിയാങ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അഞ്ചര ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ആയിരക്കണക്കിന് പേര്‍ വീഡിയയോക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























