ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു... കപ്പലിലുളളരെ ഇതുവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല, കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 3700പേര്‍ നിരീക്ഷണത്തില്‍

ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലെ യാത്രക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 3700 പേരാണുള്ളത്. ഇതില്‍ 273 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. മറ്റുള്ളവരെക്കൂടി പരിശോധിക്കുന്നതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയുണ്ട്.
കപ്പലിലെ എണ്‍പതുകാരനായ ഹോങ്കോംഗുകാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവരെക്കൂടി പരിശോധനയ്ക്കു വിധേയമാക്കിയത്. അമ്പതുവയസിനു മുകളിലുള്ളവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കപ്പലിലുളളരെ ഇതുവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha























