കാട്ടുതീ ചാമ്പലാക്കിയ ഓസ്ട്രേലിയയില്‍ ക്വാലക്കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്ന അമ്മക്കുറുക്കന്റെ ചിത്രത്തിനു പിന്നിലെ സത്യം!

കാട്ടുതീ ചുട്ടെരിച്ച ഓസ്ട്രേലിയയില്‍ നിന്നും പുറത്തുവരുന്ന മനോഹരമായ ദൃശ്യം എന്ന പേരില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഒരു ചിത്രമുണ്ട്. അനാഥരാക്കപ്പെട്ട ക്വാലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ ദൃശ്യങ്ങളാണത്.
കരിഞ്ഞുണങ്ങി നില്‍ക്കുന്ന കാടിനു നടുവില്‍ കോലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ ദൃശ്യങ്ങളാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയിലുള്ളത്. ക്ഷമയോടെ നിന്ന് മൂന്ന് കോലക്കുഞ്ഞുങ്ങളെയാണ് അമ്മക്കുറുക്കന്‍ പാലൂട്ടുന്നതായി സമൂഹമാധ്യമങ്ങളില്‍ പടരുന്നത്.
എന്നാല്‍ ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക്‌ന്യൂസ് വാര്‍ റൂം എന്ന AFWA, കണ്ടെത്തിയിരിക്കുന്നത് പ്രസ്തുത വീഡിയോയ്ക്ക് 6 വര്‍ഷം പഴക്കമുണ്ടെന്നാണ്. ഓസ്‌ട്രേലിയയില്‍ അടുത്തിടെ ഉണ്ടായ കാട്ടുതീയുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും കുറുക്കന്‍കുഞ്ഞുങ്ങളെ തന്നെയാണ് ആ അമ്മക്കുറുക്കന്‍ പാലൂട്ടുന്നത് എന്നുമാണ് AFWA, കണ്ടെത്തിയിരിക്കുന്നത്.
InVID reverse image, ഗൂഗിള്‍ സെര്‍ച്ച് മുതലായ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഈ വീഡിയോ വളരെക്കാലമായി ഇന്റര്‍നെറ്റിലുണ്ടെന്നും പല പല കാപ്ഷനുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ കണ്ടെത്തിയതെന്നാണ് AFWA പറയുന്നത്.
2018-ല്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തുകൊണ്ട് 'എറൗണ്ട് ദ വേള്‍ഡ് ' എന്ന യൂ-ട്യൂബ് ചാനല്‍ പറഞ്ഞിരുന്നത്, കുരങ്ങന്‍ കുഞ്ഞുങ്ങളെ അമ്മക്കുറുക്കന്‍ പാലൂട്ടുന്ന അപൂര്‍വ്വ കാഴ്ച എന്നായിരുന്നുവത്രേ. 'ബാല്‍കന്‍ മ്യൂസിക്' എന്ന യു-ട്യൂബ് ചാനല്‍ 2016-ല്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തു കൊണ്ട് പറഞ്ഞത്, അമ്മക്കുറുക്കന്‍ തന്റെ കുഞ്ഞുങ്ങളെ പാലൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ എന്നായിരുന്നുവെന്നും ആന്റി ഫേക്ക്‌ന്യൂസ് വാര്‍ റൂം വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha























