ജയില്‍ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞു മരിച്ചു; അമ്മയ്ക്ക് 1.5 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം

അമേരിക്കയിലെ സൗത്ത് കരോളിനയില്‍ ജയിലിലെ ശുചിമുറിയില്‍ ജന്മം നല്‍കിയ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ധാരണയായി.
ജയിലധികൃതരുടെ അശ്രദ്ധയും അവഗണനയും മൂലം കുഞ്ഞ് മരിക്കാനിടയായതിനാണ് 1.15 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. കുഞ്ഞ് മരിച്ച് 7 വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്.
2012-ല്‍ കാമില്ലി ഗ്രിഫിന്‍ ഗ്രഹാം കറക്ഷണല്‍ ഫെസിലിറ്റിയിലായിരുന്നു സംഭവം. 26 ആഴ്ച ഗര്‍ഭിണിയായിരുന്ന സിനട്ര ജോണ്‍സണ്‍ എന്ന സ്ത്രീ, പ്രസവം നടന്ന ദിവസം അസ്വസ്ഥതകളുമായി പല തവണ ജയില്‍ മെഡിക്കല്‍ ഫെസിലിറ്റിയില്‍ പരിശോധനയ്ക്കായി പോയിരുന്നുവെങ്കിലും അധികൃതര്‍ അത്ര കാര്യമാക്കിയില്ലായിരുന്നു.
https://www.facebook.com/Malayalivartha























