Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ചൈനയില്‍ കൊറോണ വൈറസ്ബാധ കുറയുന്നു.... തുടര്‍ച്ചയായ മൂന്നാംദിവസവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞത് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം

17 FEBRUARY 2020 07:03 AM IST
മലയാളി വാര്‍ത്ത

ചൈനയില്‍ കൊറോണ വൈറസ്ബാധ കുറയുന്നു. തുടര്‍ച്ചയായ മൂന്നാംദിവസവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞത് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. ശനിയാഴ്ച 2009 പേരെയാണ് വൈറസ് ബാധിച്ചത്. 142 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1665 ആയി. ശനിയാഴ്ച മരിച്ചവരില്‍ 139-ഉം ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 68,500-ലേക്ക് ഉയര്‍ന്നു.


. ചൈനയ്ക്കുപുറത്ത് 30 രാജ്യങ്ങളിലായി 500-ലേറേ കേസുകളും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഫ്രാന്‍സ്, ഹോങ് കോങ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലായി നാലുപേര്‍ മരിക്കുകയും ചെയ്തു. പുതുതായി വൈറസ് ബാധിച്ചവരില്‍ 1843 പേര്‍ വുഹാനിലാണ്. ഹുബൈ പ്രവിശ്യയില്‍ മാത്രം ഇതുവരെ 56,249 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്.

വൈറസ് തടയാന്‍ സ്വീകരിച്ച നടപടികള്‍ക്ക് ഫലം കണ്ടുതുടങ്ങിയതായി ചൈനീസ് ദേശിയ ആരോഗ്യ കമ്മിഷന്‍ വക്താവ് മി ഫെങ് പറഞ്ഞു. രോഗംമാറി ആശുപത്രി വിടുന്നവരുടെ എണ്ണവും വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുവരെ 9419 പേരാണ് ആശുപത്രി വിട്ടത്. ചൈന സ്വീകരിച്ച നടപടികളില്‍ കഴിഞ്ഞദിവസം ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേശസും സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.ഹുബൈ പ്രവിശ്യയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാണ് ചൈന വൈറസിനെ പ്രതിരോധിക്കുന്നത്. സ്വകാര്യ കാറുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചു.
അത്യാവശ്യകാര്യങ്ങള്‍ക്കുമാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ. ഭക്ഷണങ്ങളും മറ്റ് അവശ്യവസ്തുക്കളും ഒന്നിച്ചുവാങ്ങി വീടുകളിലെത്തിച്ചു നല്‍കുകയാണ്. രാജവ്യാപകമായി വൈറസ് ബാധ കുറഞ്ഞെങ്കിലും ഈ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയിട്ടില്ല. തലസ്ഥാനമായ ബെയ്ജിങ്ങിലാവട്ടെ തിരിച്ചെത്തിയവരോടെല്ലാം 14 ദിവസം പ്രത്യേകസ്ഥലത്ത് താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുസരിക്കാത്തവര്‍ക്കെതിരേ നടപടിയുണ്ടാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (8 minutes ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (18 minutes ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (59 minutes ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (1 hour ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (1 hour ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (1 hour ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (1 hour ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (1 hour ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (1 hour ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (2 hours ago)

ആക്രമണത്തിന് പിന്നിൽ  (2 hours ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (2 hours ago)

ശബരിമലയിൽ വന്‍ വീഴ്ച  (2 hours ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (2 hours ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (3 hours ago)

Malayali Vartha Recommends