ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിൽ നാല് പേർക്ക് കൂടി കൊറോണ ; ഇതോടെ വൈറസ് ബാധയേറ്റ കപ്പലിലെ ഇന്ത്യക്കാരുടെ എണ്ണം പന്ത്രണ്ട്

കൊറോണ വൈറസ് ബാധയെത്തുടർന്ന് യാത്ര നിർത്തിയിട്ട കപ്പലിലെ നാല് ഇന്ത്യക്കാർക്കുകൂടി കൊറോണ. യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബരക്കപ്പലിലുള്ള നാല് ഇന്ത്യക്കാര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് . കപ്പല്‍ ജീവനക്കാരാണ് നാലുപേരും. ഇതോടെ കപ്പലില്‍ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയിരിക്കുകയാണ്.
132 കപ്പല്‍ ജീവനക്കാരും ആറു യാത്രക്കാരനുമായി 138 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത യാത്രക്കാരെ ക്വാറണ്ടെയിന്‍ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് കപ്പലില്‍ നിന്ന് പുറത്തെത്തിച്ചിരുന്നു . യാത്രക്കാരും ജീവനക്കാരുമായ ആയിരത്തോളം പേരാണ് കപ്പലില്‍ ഇപ്പോഴുമുള്ളത് . 3711 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡയമണ്ട് പ്രിന്‍സസ്സിലായിരുന്നു . ഞായറാഴ്ച 97 മരണങ്ങളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,442 ആയി. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 76,936 ആയി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടനയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ വുഹാനിലെ ഹുബെയ് സന്ദര്‍ശിച്ചിരുന്നു. വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha

























