തിക്രിത് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരില്‍ നിന്നും പിടിച്ചെടുത്തു

ഇറാഖിലെ തന്ത്രപ്രധാന നഗരമായ തിക്രിത് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു. ഇറാഖി സൈന്യവും ഷിയാ പോരാളികളും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് നിര്‍ണ്ണായക മുന്നേറ്റം .സദ്ദാം ഹുസൈന്റെ ജന്മസ്ഥലമാണ് തിക്രിത്. സുന്നി വിഭാഗത്തിന് ആധിപത്യമുള്ള പ്രദേശത്ത് 20,000ത്തോളം വരുന്ന സൈനികരും ഹാഷിദി ഷാബിയുടെ നേതൃത്വത്തിലുള്ള ഷിയാ വിഭാഗവുമാണ് പോരാട്ടത്തില്‍ പങ്കെടുത്തത്. പ്രാദേശിക സുന്നി ഗോത്രങ്ങളും സൈനിക നീക്കത്തെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
വടക്കന്‍ ജില്ലയായ ഖാദിസിയ പിടിച്ചതോടെ തിക്രിതിലെ സൈനിക വിജയം പൂര്‍ണ്ണമായി. കഴിഞ്ഞ ജൂണിലാണ് വടക്കന്‍ ഇറാഖിലെ ഏറ്റവും വലിയ മേഖലയായ തിക്രിതില്‍ ഐഎസ് ആധിപത്യം സ്ഥാപിച്ചത്. കനത്ത പൊരാട്ടം നടത്തിയ സൈന്യം പതുക്കെ നഗരത്തിലെ പ്രധാനമേഖലകള്‍ പിടിച്ചെടുക്കുകയായിരുന്നു. വടക്കന്‍ മുനന്പായ അല്‍ ആലം പിടിച്ചെടുക്കാനായതോടെ സൈനിക നീക്കം എളുപ്പമായി. പിന്നീട് തിക്രിതിലെ സൈനിക ആശുപത്രിയും അല്‍ ഒജയിലെ ഇന്ധന നിര്‍മ്മാണ മേഖലയും സൈന്യം തിരിച്ചുപിടിച്ചു. വടക്കന്‍ മേഖലയിലെ മറ്റൊരു വലിയ നഗരമായ മൊസൂള്‍ ഉടന്‍ തിരിച്ചുപിടിക്കാനാകുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. തിക്രത് സൈന്യം വീണ്ടെടുത്തതോടെ നഗരം വിട്ട കുടുംബങ്ങള്‍ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ആഹ്ലാദപ്രകടനങ്ങളും നടക്കുകയാണ്. തിക്രിതിലെ പ്രധാന ഗ്രാമങ്ങളെല്ലാം ഐഎസ് ഭീകരര്‍ നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ വടക്കന്‍ ഇറാഖില്‍ മൂന്ന് പേരുടെ തലയറുക്കുന്ന വീഡിയോ ഐഎസ് ഭീകരര്‍ പുറത്തുവിട്ടു.
https://www.facebook.com/Malayalivartha






















