Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.... കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത് , നിലവില്‍ കോവിഡ് 19 കാരണം മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും അമ്പതിനായിരത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്‍ മൂടി വച്ച ആ രഹസ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത് , വാണിജ്യ ലാഭത്തിനുവേണ്ടിയുള്ള കൊലച്ചതി

04 APRIL 2020 08:22 AM IST
മലയാളി വാര്‍ത്ത

അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനൊരു കൊലച്ചതി ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല .ഇറാന്‍ എന്ന രാജ്യം ചൈനയെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ സൗഹൃദ രാജ്യമാണ് .നിലവില്‍ കോവിഡ് 19 കാരണം മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും അന്പതിനായിരത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്‍ മൂടി വച്ച ആ രഹസ്യം ജനങ്ങള്‍ വൈകിയിട്ടും തിരിച്ചറിഞ്ഞത് .തക്ക സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്കുവാനോ മുന്നറിയിപ്പ് നല്‍കി രാജ്യത്തെ
രക്ഷിക്കാനോ ഭരണാധികാരികള്‍ ശ്രമിക്കാത്തതിന്റെ ഫലം അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

നിലവില്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അല്‍ ഖമനേയിയുടടെയും പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടേയും സമയോചിതമായ ഇടപെടലിന്റെ അഭാവം ആ രാജ്യത്ത് ഏറ്റവും വലിയ ദുരിതത്തിന് കാരണമായിരിക്കുകയാണ് .ഇറാന്റെ സുഹൃത്ത് രാജ്യമാണ് ചൈന .അമേരിക്കയുടെ കടുത്ത ഉപരോധത്തില്‍ പോലും ഇറാന്‍ പിടിച്ചുനിന്നത് ഇതിനു ഉദാഹരണമാണ് .അന്ന് ചൈന നല്‍കിയ പിന്തുണ ചെറുതൊന്നുമല്ല .നിലവിലെ സാഹചര്യത്തില്‍ കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത് .

അന്ന് പകര്‍ച്ചവ്യാതി തടയാന്‍ സാവകാശവും സമയവുമുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെയുള്ള കാര്യങ്ങളാല്‍ പലതും ജനങ്ങളറിയാതിരിക്കാന്‍ മറച്ചുവച്ചതിനാണ് ഇപ്പോള്‍ ഇറാന്‍ സമാനതകളില്ലാത്ത വില കൊടുക്കേണ്ടി വന്നത് ഡിസംബറിലും ജനുവരിയിലും ഇറാനിലെ ചരിത്രനഗരമായ ക്വോമിലെ ആശുപത്രികളില്‍ ശ്വാസകോശ അണുബാധയും ഉയര്‍ന്ന പനിയുമായി നിരവധി രോഗികളെത്തിയിരുന്നു . ഇന്‍ഫ്‌ലുവന്‍സയാണെന്ന നിഗമനത്തില്‍ ഇവര്‍ക്കു ചികിത്സ തുടങ്ങിയെങ്കിലും മരുന്നുകളൊന്നും ഫലിച്ചില്ല. പുതിയൊരു പകര്‍ച്ചവ്യാധിയെന്ന സംശയത്തില്‍ ക്വോമിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇറാന്‍ ഭരണനേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഫ്‌ലൂ പോലുള്ള വൈറസ് ബാധ രാജ്യത്തുണ്ടെന്ന് ജനുവരി ആദ്യം തന്നെ ഇറാനിലെ അധികൃതര്‍ക്കു വ്യക്തമായിരുന്നു. എന്നാല്‍ അതു പ്രഖ്യാപിക്കാന്‍ അവര്‍ തയാറായില്ല. ഇത്തരമൊരു പ്രഖ്യാപനം പൊടുന്നനെ നടത്തിയാല്‍ ഫെബ്രുവരി 21നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പിനെ അതു ബാധിച്ചേക്കാം എന്ന ചിന്താഗതിയായിരുന്നു ഇതിനു പിന്നില്‍. ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തര രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.ഇറാന് മറ്റൊരു ആഭ്യന്തര പ്രശനം കൂടി താങ്ങാന്‍ കഴിയില്ല എന്ന കണക്കുകൂട്ടലാണ് ഒടുവില്‍ വിനാശത്തിലേക്കെത്തിച്ചത്

ഖാസിം സുലൈമാനിയെ ജനുവരി മൂന്നിനാണ് യുഎസ് ഇറാഖില്‍ വധിച്ചത്. ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയും മറ്റും ഇതിനു തിരിച്ചടി നല്‍കിയെങ്കിലും അബദ്ധത്തില്‍ അന്ന് യുക്രെയ്ന്‍ വിമാനം വെടിവച്ചിട്ട് 176 പേര്‍ കൊല്ലപ്പെട്ടത് ഇറാന്‍ ഭരണകൂടത്തിന് തീരാക്കളങ്കമായി. ഇറാന്‍ പൗരരുള്‍പ്പടെയാണ് വെന്തുമരിച്ചത് .നവംബറില്‍ നടന്ന ഒരു പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഇറാന്റെ ശ്രമത്തിനിടെ ചോരപ്പുഴയൊഴുകിയതും ഭരണകൂടത്തിനെതിരെ ശക്തമായ അതൃപ്തിക്കു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് വിളിക്കാത്ത അതിഥിയായി കൊറോണ വൈറസ് എത്തിയത്.അവരതു മുഖവിലയ്‌ക്കെടുത്തില്ല. ആ വീഴ്ചയുടെ ഫലം ഇന്ന് ഇറാന്‍ അനുഭവിക്കുന്നുണ്ട് .നിലവില്‍ സമൂഹവ്യാപനം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാം എന്ന് തന്നെയാണ് ലഭ്യമായ സൂചനകള്‍ .അതേസമയം ചൈനയുമായുള്ള വ്യാപാരത്തില്‍ മുടക്കം വരുത്താനോ അവരെ പിണക്കാനോ ഇറാന്‍ തയ്യാറാകാത്തതിനെ തിക്ത ഫലം കൂടിയാണ് അനുഭവിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (1 hour ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (2 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (2 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (2 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (3 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (3 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (3 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (4 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (4 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (4 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (4 hours ago)

Malayali Vartha Recommends